in , ,

സഞ്ജുവിന്റെ രണ്ട് നീക്കങ്ങൾ പാളി; പ്ലേ ഓഫിന് മുൻപ് രാജസ്ഥാന് കനത്ത തിരിച്ചടി

ഇന്നലെ പഞ്ചാബിനോട് പഞ്ചാബ് കിങ്സിനോട് അഞ്ച് വിക്കറ്റ് തോൽവിയാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 144/9 എന്ന സ്കോർ നേടിയപ്പോൾ, പഞ്ചാബ് കിങ്സ്, ഏഴ് പന്തുകൾ ബാക്കി നിൽക്കെ വിജയം കാണുകയായിരു‌ന്നു.

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസിന്റെ പ്രകടനം അത്ര സന്തോഷമുളവാക്കുന്നതല്ല. തുടർച്ചയായ നാലാം മത്സരത്തിലാണ് സഞ്ജുവിന്റെ രാജസ്ഥാൻ പരാജയം രുചിക്കുന്നത്. കൂടാതെ സഞ്ജുവിന്റെ ചില നീക്കങ്ങളും പരാജയപ്പെട്ടത് പ്ലേ ഓഫിൽ ടീമിന് കനത്ത തിരിച്ചടിയാവാൻ സാധ്യതയുണ്ട്.

ഇന്നലെ പഞ്ചാബിനോട് പഞ്ചാബ് കിങ്സിനോട് അഞ്ച് വിക്കറ്റ് തോൽവിയാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 144/9 എന്ന സ്കോർ നേടിയപ്പോൾ, പഞ്ചാബ് കിങ്സ്, ഏഴ് പന്തുകൾ ബാക്കി നിൽക്കെ വിജയം കാണുകയായിരു‌ന്നു.

ഇന്നലെ സഞ്ജുവിന്റെ രണ്ട് നീക്കങ്ങൾ പാളുകയുണ്ടായി. ജോസ് ബട്ട്ലർക്ക് പകരം ഇലവനിലെത്തിയ ടോം കോഹ്ലർ കാഡ്മോറിന് തിളങ്ങാനായില്ല എന്ന് മാത്രമല്ല, താരത്തിന്റെ പ്രകടനം അങ്ങേയറ്റം ദയനീയമായിരുന്നു. കാഡ്മോർ റൺസ് കണ്ടെത്താൻ കഷ്ടപെട്ടതോടെ പവർ പ്ലേയിൽ കൂറ്റനടികൾ പിറന്നില്ല. ഇത് ടീമിനെ പ്രതിസന്ധിയിലാക്കി. 23 പന്തുകൾ നേരിട്ട് രണ്ട് ബൗണ്ടറികളും ഒരു‌ സിക്സറുമടക്കം 18 റൺസ് നേടിയാണ് കാഡ്മോർ പുറത്തായത്.

കൂടാതെ സഞ്ജുവിന്റെ ഇമ്പാക്ട് പ്ലേയർ നീക്കവും പാളി. മൂന്ന് വിദേശ താരങ്ങളെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ രണ്ടാമിന്നിങ്സിൽ വിദേശ ബോളറായ നന്ദ്രേ ബർഗറിനെ ഇമ്പാക്ട് പ്ലേയറായി കൊണ്ടുവരാനുള്ള നീക്കമാണ് നടത്തിയത്‌. എന്നാൽ ബാറ്റിങ് തകർച്ച നേരിട്ടതോടെ ആദ്യ ഇന്നിങ്സിൽ തന്നെ ഇമ്പാക്ട് താരത്തെസഞ്ജു നിർബന്ധിതരായി. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡൊണോവൻ ഫെരേരയാണ് എട്ടാം നമ്പരിൽ രാജസ്ഥാൻ ഇമ്പാക്ട് പ്ലേയറായി ഇറക്കിയത്. എന്നാൽ എട്ട് പന്തിൽ നിന്ന് ഏഴ് റൺസെടുത്ത് ഫെരേര മടങ്ങി.

ഇത്തരത്തിൽ സമീപ മത്സരങ്ങളിൽ രാജസ്ഥാൻ പല മേഖലകളിലും തകർച്ച നേരിടുകയാണ്. അതിനാൽ പ്ലേ ഓഫിൽ ടീമിന്റെ പ്രകടനം എങ്ങനെയിരിക്കുമെന്ന് ആരാധകർ ആശങ്കപ്പെടുന്നു.

ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ വിഫലം ടീം വേൾഡ് കപ്പിൽ നിന്ന് പുറത്ത്😭💔

പ്രീമിയർ ലീഗിലെ സൂപ്പർ താരം ഇനി ബംഗ്ലാദേശ് ദേശീയ ടീമിനായി കളിക്കും; നമ്മളൊക്കെ ഇനിയെന്ന്?