ട്വിറ്ററിൽ നടക്കുന്ന ലോകത്തിലെ തന്നെ മികച്ച ക്ലബുകളുടെ ഒരു പോരാട്ടമുണ്ട് ഫാൻസ്കൾ തമ്മിലുള്ള ഈ പോരാട്ടം രാജ്യത്തെ ഒരേ ഒരു ക്ലബാണ് ഇതിൽ പങ്കാടുകന്നത് അത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്.
ബ്ലാസ്റ്റേഴ്സിന്റെ കൂടെ ലോകത്തിലെ ഒന്നാങ്കിട ക്ലബുകളിൽ ഒന്നായ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ഇതിഹാസം റൊണാൾഡോയുടെ അൽ നാസർ തുടങ്ങിയവർ അതിൽ ഉണ്ട്.
അതിലെ ക്വാർട്ടർ ഫൈനലിലാണ് ബ്ലാസ്റ്റേഴ്സ് ലാറ്റിൻ അമേരിക്കൻ ക്ലബിനോട് തോൽവിയറിഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ ഇത് ഷെയർ ചെയ്തിരുന്നില്ല.അവർ ഷെയർ ചെയ്തിരുന്നുവെങ്കിൽ അനായാസം വിജയിക്കാൻ കഴിയുമായിരുന്നു.ഇത്തരം കാര്യങ്ങളിൽ ആരാധകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ടീം ശ്രദ്ധിക്കാത്തതിൽ ആരാധകർക്ക് കടുത്ത അമർഷമുണ്ട്.ട്വിറ്ററിൽ അവരത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.