അടുത്ത സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഇപ്പോഴേ തുടങ്ങിയിരിക്കുകയാണ്. ഇതിനു ഭാഗമായി ബാഴ്സ ഈ മൂന്ന് തകർപ്പൻ താരങ്ങളെ വിൽക്കാനൊരുങ്ങുകയാണ്.
റൊണാൾഡ് അരൗജോ, ഫ്രെങ്കി ഡി ജോങ്, റാഫിൻഹ എന്നിരെയാണ് ബാഴ്‌സലോണ വിൽക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നത്. ഈ സീസൺത്തെ ലീഗ് കിരീടം നഷ്‌ടമായതിന് ശേഷം തങ്ങളുടെ ടീമിൻ്റെ നിലവാരം ഉയർത്താനുള്ള പരിശ്രമത്തിലാണ് ബാഴ്സയുള്ളത്.
പ്രശസ്ത മാധ്യമ്മായ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം ബാഴ്സ ഇവർക്ക് പകരമായി അത്‌ലറ്റിക് ക്ലബ് വിംഗർ നിക്കോ വില്യംസ്, മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ, ബയേൺ മ്യൂണിക്കിൻ്റെ മധ്യനിര താരം ജോഷ്വ കിമ്മിച്ച് എന്നിവരെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ് .