മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ സഞ്ജു ഒരു സ്ഥിരം സാന്നിധ്യമല്ല. അവസരം കിട്ടുമ്പോഴൊക്കെ അത്യാവശ്യം മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സഞ്ജുവിന് കൂടുതൽ അവസരമാ ലഭിച്ചാൽ ഉയർന്ന നിലവാരം പുറത്തെടുക്കാൻ സാധിക്കുമെന്നും പക്ഷെ, അവസരം നൽകാൻ ബിസിസിഐ മടി കാണിക്കുന്നതെന്തിനുമാണ് എന്ന ചോദ്യമാണ് സഞ്ജു ആരാധകർ ഉന്നയിക്കുന്നത്.
എന്നാലിപ്പോൾ ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ സ്ഥിര സാന്നിധ്യമാവണമെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ മറികടക്കണമെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്.
ഖേൽ നൗവിന് നൽകിയ അഭിമുഖത്തിലാണ് എംഎസ്കെ പ്രസാദിന്റെ ഈ പ്രസ്താവന. സഞ്ജുവും സൂര്യ കുമാർ യാദവും തമ്മിൽ ഇന്ത്യൻ ടീമിൽ മത്സരമുണ്ടോ എന്ന ചോദ്യത്തിനാണ് എംഎസ്കെ പ്രസാദ് ഈ മറുപടി നൽകിയത്.
സൂര്യ കുമാർ യാദവ് ഒരു മധ്യ നിര ബാറ്ററാണ്. അദ്ദേഹത്തിന് ടീമിൽ അദ്ദേത്തിന്റെതായ സ്ഥാനമുണ്ട്. അതിനാൽ ടീമിലെ സാന്നിധ്യത്തിന് വേണ്ടി സഞ്ജു സൂര്യ കുമാർ യാദവിനോട് മത്സരിക്കേണ്ട ആവശ്യമില്ല. സഞ്ജു ഒരു വിക്കറ്റ് കീപ്പർ ബാറ്ററാണ്. അതിനാൽ സഞ്ജുവിന്റെ മത്സരം മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനോടാണ്.
സഞ്ജുവും ഇഷാനും ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പർമാരാണ്. അതിനാൽ ടീമിലെ സ്ഥിര സാന്നിധ്യത്തിന് വേണ്ടി സഞ്ജു മത്സരിക്കേണ്ടത് ഇശാനോടാനിന്നും എംഎസ്കെ പ്രസാദ് വ്യക്തമാക്കി.