ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആവേശകരമായി മുന്നേറുക്കയാണ്. എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ്നായി കാത്തിരിക്കുകയാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് ട്രാൻസ്ഫർ വിൻഡോയിൽ പ്രചരിക്കുന്നത്.
എല്ലാ സീസണിനും മുന്നോടിയായി നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ഏറ്റവും കൂടുതൽ കേട്ടാ പേരാണ് ഇന്ത്യൻ മുന്നേറ്റ താരം ഇഷാൻ പണ്ഡിതയുടെ. ഈ ട്രാൻസ്ഫർ വിൻഡോയിലും താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പറഞ്ഞു അഭ്യൂഹംങ്ങൾ പ്രചരിച്ചിരുന്നു.
ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള വ്യക്തിപരമായ നിബന്ധനകൾ അഗികരിച്ചു കഴിഞ്ഞുവെന്നാണ്. അതോടൊപ്പം താരം രണ്ട് വർഷ കരാറിൽ ബ്ലാസ്റ്റേഴ്‌സിൽ ചേർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
താരം ചെന്നൈ ഒഴികയുള്ള സൗത്ത് ഇന്ത്യൻ ക്ലബ്ബിൽ ചേരുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ താരം ഫ്രീ ഏജന്റാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരം ഏത് ക്ലബ്ബിനുവേണ്ടി കളിക്കുമെന്ന് നോക്കിയിരിക്കാം.