ഐഎസ്എല്ലിൽ ഒരു ടീമിനായി ഏറ്റവും കൂടുതൽ സീസണുകൾ കളിച്ച ഒരൊറ്റൊരു വിദേശ താരമാണ് എടു എടു ബേഡിയ. 2017 ൽ എഫ്സി ഗോവയിലൂടെ ഐഎസ്എല്ലിലെത്തിയ എടു ബേഡിയ നീണ്ട ആറു സീസണുകൾ ഗോവയ്ക്കായി കളിച്ചു.
നീണ്ട ആറു സീസണുകൾക്ക് ശേഷം ഇത്തവണ ഗോവ വിട്ടിരിക്കുകയാണ് ഈ 34 കാരൻ. ഗോവയ്ക്കായി ഇത് വരെ 105 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്. ഇതിനോടകാം ഗോവയ്ക്കായി 13 ഗോളുകളും ഈ മധ്യ നിര താരം നേടിയിട്ടുണ്ട്.
ഗോവ വിട്ടെങ്കിലും താരം ഐഎസ്എല്ലിൽ തന്നെ തുടരുമെന്ന് സൂചിപ്പിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇത്തവണ ഐ ലീഗിൽ നിന്നും പ്രൊമോഷൻ ലഭിച്ച് ഐഎസ്എല്ലിലെത്തുന്ന റൌണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സി എടു ബേഡിയയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയാണ്.
ഐഎസ്എല്ലിൽ പുതുമുഖക്കാരാണ് പഞ്ചാബ്. അതിനാൽ ഐഎസ്എല്ലിൽ കളിച്ച് പരിചയമുള്ള ഒരു താരത്തെ അവർക്ക് ആവശ്യമാണ്. അതിനായി അവർ ലക്ഷ്യമിടുന്നത് ഐഎസ്എല്ലിൽ നീണ്ട ആറു വർഷം പരിചയ സമ്പത്തുള്ള എടു ബേഡിയയെ തന്നെയാണ്.
താരത്തിന് ഇന്ത്യയിൽ തന്നെ തുടരാനാണ് താൽപര്യം. അതിനാൽ താരം പഞ്ചാബിന്റെ കരാർ സ്വീകരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.