in , ,

അർദ്ധ സെഞ്ച്വറി നേടി; പക്ഷെ, സഞ്ജുവിന് ആ കാര്യത്തിൽ ഇനിയും ഭയക്കാനുണ്ട്

ഈ പ്രകടനത്തോടെ സഞ്ജുവിന്റെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യത കൂടുതൽ അടുക്കുന്നു എന്ന് ആരാധകരിൽ ചിലരെങ്കിലും കരുതുന്നുണ്ടെങ്കിലും അക്കാര്യം പൂർണമായും ഉറപ്പിക്കാനാവില്ല. കാരണം മറ്റൊരു കാര്യത്തിൽ കൂടി സഞ്ജു ഭയപ്പെടെണ്ടതുണ്ട്.

ഇന്നലെ വിൻഡീസിനെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ നടത്തിയത്. അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മത്സരത്തിൽ നാലാമനായി ഇറങ്ങിയ സഞ്ജു 51 റൺസ് നേടി പുറത്താകുകായിരുന്നു.

41 പന്തിലാണ് സഞ്ജു 51 റൺസ് നേടി പുറത്തായത്. 2 ബൗണ്ടറികളും 4 സിക്സറുകളും താരം നേടി.

ഈ പ്രകടനത്തോടെ സഞ്ജുവിന്റെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യത കൂടുതൽ അടുക്കുന്നു എന്ന് ആരാധകരിൽ ചിലരെങ്കിലും കരുതുന്നുണ്ടെങ്കിലും അക്കാര്യം പൂർണമായും ഉറപ്പിക്കാനാവില്ല. കാരണം മറ്റൊരു കാര്യത്തിൽ കൂടി സഞ്ജു ഭയപ്പെടെണ്ടതുണ്ട്.

ഇന്നലെ സഞ്ജു അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യൻ നിരയിൽ മറ്റൊരു താരം കൂടി അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ ലെഫ്റ്റ് ഹാൻഡർ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ.

കഴിഞ്ഞ 3 മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ ഇഷാൻ ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള സഞ്ജുവിന്റെ സാധ്യതകളെ നിറംകെടുത്തുകയാണ്. ലോകകപ്പ് സ്‌ക്വാഡിലേക്ക് ഒരു വിക്കറ്റ് കീപ്പറെ ബിസിസിഐ തിരഞ്ഞെടുക്കുമ്പോൾ സഞ്ജുവിനെക്കാൾ ഇഷാന് കൂടുതൽ സാധ്യത കൽപിക്കാൻ അത് കാരണമാകും. ഇഷാന്റെ സമീപ കാല ഫോമും ലെഫ്റ്റ് ഹാൻഡർ എന്നതും ഇഷാന് അനുകൂലവും സഞ്ജുവിന് പ്രതികൂലവുമായ ഘടകമാണ്.

വിക്ടർ മോംഗിൽ അണ്ണൻ തിരിച്ചു വരുന്നു; ആകാംക്ഷയോടെ ആരാധകർ…

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സൗഹൃദ മത്സരം ഉടൻ?; എതിരാളികൾ?..