in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സൗഹൃദ മത്സരം ഉടൻ?; എതിരാളികൾ?..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സുള്ളത്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ടീമിലെ എല്ലാ താരങ്ങളും കൊച്ചിയിലെത്തി കഴിഞ്ഞു.

പ്രീ സീസൺ ഭാഗമായുള്ള രണ്ടാം സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. ഫുട്ബോൾ എക്സ്ക്ലൂസീവിന്റെ റിപ്പോർട്ട്‌ പ്രകാരം പ്രീ സീസൺ കളിക്കുവാൻ വേണ്ടി മറ്റൊരു കേരള ടീമുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിലാണ്.

എന്നാൽ ഏതാണ് ആ ക്ലബ്‌ എന്നതിൽ വ്യക്തതയില്ല. കൊച്ചിയിൽ വെച്ച് നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ മഹാരാജാസ് കോളേജയിരുന്നു. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് മഹാരാജസിനെ വീഴ്ത്തിയത്.

ബ്ലാസ്റ്റേഴ്‌സ് നിലവിൽ 132മത് ഡ്യൂറൻഡ് കപ്പ് കളിക്കാനുള്ള ഒരുക്കങ്ങളിലാണ്. ബംഗളുരു, ഗോകുലം കേരള, എയർ ഫോഴ്സ് എന്നി ടീമുകൾ അടക്കുന്ന ഗ്രൂപ്പ്‌ സിയിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്. ഓഗസ്റ്റ് 13ന് ഗോകുലത്തിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

അർദ്ധ സെഞ്ച്വറി നേടി; പക്ഷെ, സഞ്ജുവിന് ആ കാര്യത്തിൽ ഇനിയും ഭയക്കാനുണ്ട്

ബ്ലാസ്റ്റേഴ്‌സിലേക്ക് ഏഷ്യൻ കോട്ട സൈനിങ്ങായി കിടിലൻ താരം വരുന്നു?; ആകാംക്ഷയോടെ ആരാധകർ…