in ,

LOLLOL OMGOMG

ലീഗ് നടത്താൻ പണമില്ല; ഒടുവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിന് സംഭവിച്ചത് കണ്ടോ?

ക്രിക്കറ്റ് ലോകത്ത് വൻ വിജയമായ ഇന്ത്യൻ പ്രീമിയർ ലീഗിനെ പിന്തുടർന്ന് കൊണ്ട് പല രാജ്യങ്ങളും അവരുടെ നാട്ടിൽ പ്രീമിയർ ലീഗ് പതിപ്പുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഈ ലീഗുകൾക്കൊന്നും ഐപിഎല്ലിനോളം വിജയമാവാൻ കഴിഞ്ഞില്ല എന്നത് ഒരു വാസ്തവമാണ്. അത്തരത്തിൽ ഐപിഎൽ മാതൃകയിൽ പാകിസ്ഥാനിൽ ആരംഭിച്ച ലീഗാണ് പാകിസ്ഥാൻ സൂപ്പർ ലീഗ്.

ക്രിക്കറ്റ് ലോകത്ത് വൻ വിജയമായ ഇന്ത്യൻ പ്രീമിയർ ലീഗിനെ പിന്തുടർന്ന് കൊണ്ട് പല രാജ്യങ്ങളും അവരുടെ നാട്ടിൽ പ്രീമിയർ ലീഗ് പതിപ്പുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഈ ലീഗുകൾക്കൊന്നും ഐപിഎല്ലിനോളം വിജയമാവാൻ കഴിഞ്ഞില്ല എന്നത് ഒരു വാസ്തവമാണ്. അത്തരത്തിൽ ഐപിഎൽ മാതൃകയിൽ പാകിസ്ഥാനിൽ ആരംഭിച്ച ലീഗാണ് പാകിസ്ഥാൻ സൂപ്പർ ലീഗ്.

എന്നാൽ പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി വലിയ രീതിയിൽ പാക് സൂപ്പർ ലീഗിനെയും ബാധിച്ചിരിക്കുകയാണ്. ലഭ്യമാവുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്എൽ മത്സരങ്ങൾ ഒരൊറ്റ വേദിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പിഎസ്എല്ലിലെ ഇനിയുള്ള മല്‍സരങ്ങളെല്ലാം കറാച്ചിയില്‍ മാത്രമായി നടത്താനാണ് പിസിബി തീരുമാനിച്ചിരിക്കുന്നത്. ലാഹോറിലും റാവല്‍പിണ്ടിയിലും തീരുമാനിച്ചിരുന്ന പിഎസ്എൽ മത്സരങ്ങൾ കറാച്ചിയില്‍ മാത്രമായി നടത്താനാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ നീക്കം.

പിഎസ്എല്ലിന്റെ സുരക്ഷാവിശ്യാർത്ഥം പാകിസ്താനിലെ പഞ്ചാബ് സർക്കാർ 17 ലക്ഷം ഡോളര്‍ ആവശ്യപെട്ടിരുന്നു. താരങ്ങൾക്കും ടീമുകൾക്കും സ്റേഡിയങ്ങൾക്കുമുള്ള സുരക്ഷാ ചെലവുകൾക്കാണ് പഞ്ചാബ് സർക്കാർ ഈ തുക ആവശ്യപ്പെട്ടത്. ഇതോടെയാണ് ഇത്രയും പണം നല്‍കാനുള്ള വരുമാനം തങ്ങള്‍ക്കില്ലെന്ന നിലപാടിൽ പിസിബി എത്തുന്നതും തുടർന്നുള്ള മത്സരങ്ങൾ കറാച്ചിയില്‍ മാത്രമായി നടത്താൻ പാക്ക് ബോർഡ് തീരുമാനിക്കുന്നതും.

അതെ സമയം, ഇത്തരത്തിൽ വേദി മാറ്റിയ കാര്യം ടീമുകൾക്ക് അവസാന മണിക്കൂറുകളിൽ മാത്രമാണ് അറിഞ്ഞതെന്ന കാരണം ചൂണ്ടിക്കാട്ടി ഫ്രാഞ്ചൈസികളും പാക്ക് ബോർഡിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വേദി മാറ്റിയത് തങ്ങളുമായി പിസിബി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും ഫ്രാഞ്ചൈസി ഉടമകള്‍ പറയുന്നു.

ഇന്ത്യയിൽ ക്രിക്കറ്റ് മാത്രമല്ല ഫുട്‍ബോളും ഉണ്ട്‌ ഇയാൻ ഹ്യൂ.

സ്വന്തമായൊരു സ്റ്റേഡിയം?; ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കങ്ങൾ നൽകുന്ന സൂചനകൾ എന്താണ്?