in , ,

സെപ്റ്റംബർ 5; സഞ്ജുവിന്റെ നിർണായക ദിനം വരുന്നു

ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു ഉൾപ്പെടാത്തതും പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കാരണം ലോകകപ്പിന് അയക്കുന്ന ടീം അംഗങ്ങളെ ഏഷ്യൻ ഗെയിംസിനായുള്ള സ്‌ക്വാഡിൽ ഉൾപെടുത്തില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ സഞ്ജു ഏഷ്യൻ ഗെയിംസ് സ്‌ക്വാഡിൽ ഉൾപ്പെടാത്തത് പ്രതീക്ഷ വര്ധിപ്പിക്കുന്നുണ്ട്.

മലയാളി താരം സഞ്ജു സാംസൺ ഈ വർഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടണമെന്ന് അദ്ദേഹത്തിൻറെ ആരാധകരിൽ പലരും ആഗ്രഹിക്കുന്നുണ്ട്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് അപകടത്തെ തുടർന്ന് വിശ്രമത്തിലായതാണ് സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നത്.

കൂടാതെ, ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു ഉൾപ്പെടാത്തതും പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കാരണം ലോകകപ്പിന് അയക്കുന്ന ടീം അംഗങ്ങളെ ഏഷ്യൻ ഗെയിംസിനായുള്ള സ്‌ക്വാഡിൽ ഉൾപെടുത്തില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ സഞ്ജു ഏഷ്യൻ ഗെയിംസ് സ്‌ക്വാഡിൽ ഉൾപ്പെടാത്തത് പ്രതീക്ഷ വര്ധിപ്പിക്കുന്നുണ്ട്.

അതിനിടയിൽ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും നിർണായക ദിനം വരികയാണ്. ഏകദിന ലോകകപ്പിനായുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി ഐസിസി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ ടീം അംഗങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.

നിലവിൽ ഋഷഭ് പന്ത് ലോകകപ്പിന് ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കൂടാതെ നിലവിൽ പരിക്കിന്റെ പിടിയിലുള്ള ബാറ്റര്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് കായികക്ഷമത തെളിയിച്ച് തിരിച്ചെത്തിയാല്‍ മാത്രമെ ലോകകപ്പ് ടീമില്‍ ഇടം നേടാനാവു. അതിനാൽ ഇരുവർക്കും കായിക ക്ഷമത തെളിയിക്കാനായില്ല എങ്കിൽ അവസരം സഞ്ജുവിലേക്കെത്തും.

കൂടാതെ ഏഷ്യാ കപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താൽ മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരമുണ്ട്.

ജസ്റ്റിൻ ഒരു പുതിയ പദ്ധതിയുടെ തുടക്കമാണ്, ഇനിയും ഇതുപോലെ വിദേശ താരങ്ങൾ വരുമെന്ന് കരോലിസ്

അങ്ങനെ ദതും പോയി; ബ്ലാസ്റ്റേഴ്‌സ് ഓഫർ നിരസിച്ച് സൂപ്പർ താരം