in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ജസ്റ്റിൻ ഒരു പുതിയ പദ്ധതിയുടെ തുടക്കമാണ്, ഇനിയും ഇതുപോലെ വിദേശ താരങ്ങൾ വരുമെന്ന് കരോലിസ്

കൊച്ചിയിലെ പരിശീലന മൈതാനത്തു വെച്ച് ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ പരിശീലനത്തിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് ട്രായാൽസിനെതിയ നൈജീരിയൻ യുവ താരമായ ജസ്റ്റിൻ ഇമ്മാനുലിനെ കഴിഞ്ഞ സീസണിന്റെ പകുതിയിൽ കൊണ്ടുവരാൻ അവസരം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് എസ്ഡി.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിനെ കുറിച്ച് കരോലിസ് സ്കിൻകിസ് പറയുന്നത്. ജസ്റ്റിനെ കൊണ്ടുവന്നത് പുതിയൊരു പദ്ധതിയുടെ തുടക്കമാണെന്നും ഇതുപോലെ മികച്ച ക്വാളിറ്റിയുള്ള യുവ വിദേശ കളിക്കാരെയും നമുക്ക് ടീമിൽ വേണമെന്നാണ് കരോലിസ് പറഞ്ഞത്.

“അവൻ ഒരു സാധാരണ ഫുട്ബോൾ കളിക്കാരനല്ല. കഴിഞ്ഞ വർഷം മിഡ്-സീസണിൽ ഞങ്ങൾക്ക് അവനെ ലഭിക്കുമായിരുന്നു, പക്ഷേ ഇപ്പോൾ അവനെ സ്വന്തമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ഇത് ഒരു പുതിയ പദ്ധതിയുടെ തുടക്കമാണ്; ഇന്ത്യയ്ക്ക് പുറത്ത് നിന്നും ബഹുമാനം നേടാൻ ഞങ്ങളെ സഹായിക്കുന്ന നിലവാരമുള്ള യുവ കളിക്കാരെ കണ്ടെത്തുക.”

“ഇത് ഞങ്ങളുടെ ആദ്യ ശ്രമമാണ്, അമിതമായി ആവേശം കൊള്ളേണ്ട കാര്യമില്ല. അവൻ എങ്ങനെ പൊരുത്തപ്പെടുന്നു, എങ്ങനെ യോജിക്കുന്നു, പരിധികൾ എന്തെല്ലാമാണെന്ന് നോക്കണം. ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച യുവ താരങ്ങളെ ഞങ്ങൾക്ക് ടീമിൽ വേണം. ” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

കൊച്ചിയിലെ പ്രീസീസൺ പരിശീലനം കഴിഞ്ഞ് ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റ് കളിക്കുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലേക്ക് പോകും, ശേഷമാണു യു എ ഇ യിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ അരങ്ങേറുന്നത്.

വീണ്ടും ഫോറിൻ സൈനിങ്?കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ കോട്ട സൈനിങ് ഉണ്ടാകുമെന്ന് മാർകസും പറഞ്ഞു..

സെപ്റ്റംബർ 5; സഞ്ജുവിന്റെ നിർണായക ദിനം വരുന്നു