കേരളാ ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു താരത്തെ തേടുന്നുവെന്നും ആ താരം ഹിറാ മോണ്ടേൽ ആണെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്ത് വിടുന്ന മാക്സിമസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
താരവുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നും ചില റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നടത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മർഗുല്ലോ.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഹിറാ മോണ്ടേലുമായി കോൺട്രാക്ടിൽ എത്തിയിട്ടില്ലെന്നും താരത്തിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ 2024 വരെ കരാറുണ്ടെന്നും താരം നോർത്ത് ഈസ്റ്റിൽ തുടരുമെന്നുമാണ് മാർക്കസ് റിപ്പോർട്ട് ചെയ്തത്.
ബ്ലാസ്റ്റേഴ്‌സ് താരവുമായി ആദ്യ ഘട്ട ചർച്ചകൾ നടത്തിയിരുന്നു എന്നുള്ള ആദ്യ ഘട്ട റിപ്പോട്ടുകൾ ശെരിയാണെങ്കിൽ താരം ബ്ലാസ്റ്റേഴ്‌സ് ഓഫർ തള്ളിയിട്ടുണ്ടാവും.
അല്ലെങ്കിൽ തങ്ങളുടെ കരാർ പരിധിയിലുള്ള താരത്തെ വിട്ട് നൽകാൻ നോർത്ത് ഈസ്റ്റ് വിസമ്മതം അറിയിച്ചിട്ടുണ്ടാവും. ഇതായിരിക്കാം ഹിറാ മോണ്ടേലിന്റെ വിഷയത്തിൽ നടന്നത്. ഏതായാലും താരം അടുത്ത സീസണിൽ നോർത്ത് ഈസ്റ്റിൽ തുടരുമെന്നുറപ്പാണ്.