in , , , , ,

AngryAngry CryCry OMGOMG LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റേത് കൈ വിട്ട കളിയോ? ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാർത്ത കൂടി

മുൻ സീസണുകളില്ലൊന്നും നടത്താത്ത പണക്കളി ബ്ലാസ്റ്റേഴ്‌സ് നടത്തുമ്പോൾ ആരാധകരും അൽപം ആശങ്കയിലാണ്. ഈ പണക്കളിയിൽ ബ്ലാസ്റ്റേഴ്‌സിലെ പ്രിയ താരങ്ങളെ മാനേജ്‌മെന്റ് വിറ്റഴിക്കുമോ എന്നതാണ് ആരാധകരുടെ ഭയം.

ഈ സീസണിൽ സാമ്പത്തികമായി വലിയ കളികളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ച് കൊണ്ടിരിക്കുന്നത്. ഒരിക്കലും ബ്ലാസ്റ്റേഴ്‌സ് കൈ വിടില്ലെന്ന് കരുതിയ സഹലിനെ പോലും ബ്ലാസ്റ്റേഴ്‌സ് വിറ്റഴിക്കുകയുണ്ടായി. സഹൽ മാത്രമല്ല, 2 വർഷം ബ്ലാസ്റ്റേഴ്‌സ് വല കാത്ത പ്രഭ്സുഖാൻ സിങ് ഗില്ലിനെയും ബ്ലാസ്റ്റേഴ്‌സ് നല്ല വിലയ്ക്ക് വിറ്റു.

മുൻ സീസണുകളില്ലൊന്നും നടത്താത്ത പണക്കളി ബ്ലാസ്റ്റേഴ്‌സ് നടത്തുമ്പോൾ ആരാധകരും അൽപം ആശങ്കയിലാണ്. ഈ പണക്കളിയിൽ ബ്ലാസ്റ്റേഴ്‌സിലെ പ്രിയ താരങ്ങളെ മാനേജ്‌മെന്റ് വിറ്റഴിക്കുമോ എന്നതാണ് ആരാധകരുടെ ഭയം.

ആരാധകർക്ക് അൽപം ആശങ്കയും ഭയവും നൽകുന്ന ഒരു വാർത്ത കൂടി ഇപ്പോൾ പുറത്ത് വരികയാണ്. ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിരോധതാരം റുയിവാ ഹോർമിപാമിനെ സ്വന്തമാക്കാൻ ബംഗളുരു എഫ്സി രംഗത്തുണ്ട് എന്നുള്ളതാണ് വാർത്ത.

ബ്ലാസ്റ്റേഴ്‌സുമായി ഇനിയും കരാർ ബാക്കിയുള്ളതിനാൽ തന്നെ ഹോർമിയെ വിറ്റാൽ നല്ല പണം ലഭിക്കും എന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കുമോ എന്നാ ഭയം ആരാധകർക്കുണ്ട്.

പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയതോടെ ഹോർമിയുടെ ആവശ്യം ടീമിനുണ്ടാവില്ല എന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് തോന്നിയാലും താരത്തെ ബ്ലാസ്റ്റേഴ്‌സ് നല്ല വിലയ്ക്ക് ലഭിക്കും. അതിനാൽ ഇനിയുള്ള ദിവസം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നെഞ്ചിടിപ്പോടെ ഉറ്റുനോക്കുന്ന വാർത്ത ഹോർമിയുടെതായിരിക്കും.

അങ്ങനെ ദതും പോയി; ബ്ലാസ്റ്റേഴ്‌സ് ഓഫർ നിരസിച്ച് സൂപ്പർ താരം

ജോഷുവക്ക് പകരക്കാരായി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന മൂന്ന് സ്‌ട്രൈക്കർമാർ ഇവർ