ലോക ക്രിക്കറ്റിലെ ടോപ് ഫൈവ് താരങ്ങളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പലർക്കും പല ഉത്തരമായിരിക്കും ഉണ്ടാവുക. എന്നാൽ ഓസ്ട്രേലിയയുടെ മുൻ നായകനായ സ്റ്റീവ് സ്മിത്ത് ടോപ് ഫൈവ് താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ ടോപ് ഫൈവിൽ ഇന്ത്യൻ തരങ്ങൾക്കാണ് ആധിപത്യം കൂടുതൽ.
ഒരു ഓസ്ട്രേലിയൻ താരം മാത്രമാണ് സ്റ്റീവ് സ്മിത്തിന്റെ ടോപ് ഫൈവിൽ ഉള്ളത്. ഇന്ത്യയുടെ മുൻ നായകനായ വിരാട് കോഹിലിയാണ് സ്റ്റീവ് സ്മിത്തിന്റെ ടോപ് ഫൈവിൽ പെട്ട ആദ്യ താരം. ഇന്ത്യയുടെ തന്നെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് അദ്ദേഹം തെരഞ്ഞെടുത്ത രണ്ടാമത്തെ താരം.
ഇംഗ്ലീഷ് താരം ജോ റൂട്ട് ആണ് മൂന്നാം സ്ഥാനത്ത്.വൈറ്റ് ബോൾ ക്രിക്കറ്റിൽ റൂട്ട് സജീവമല്ല എങ്കിലും ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന ജോ റൂട്ട് ലോകത്തിലെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ്.
ഓസ്ട്രേലിയയുടെ ഏകദിന ടെസ്റ്റ് നായകനായ പാറ്റ് കമ്മിൻസാണ് സ്മിത്തിന്റെ ടോപ് ഫൈവിലെ നാലാമത്തെ താരം.
സൗത്ത് ആഫ്രിക്ക യുടെ കഗിസോ റബാദ യാണ് അഞ്ചാമത്. ഈ അഞ്ചു പേരെണ് സ്റ്റീവ് സ്മിത്തിന്റെ ടോപ് ഫൈവ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്.