in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ദിമിത്രിയോസിനെ വാഴ്ത്തി ഇവാൻ ആശാൻ പറയുന്നു..

മത്സരം ശേഷമുള്ള അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഇന്നലത്തെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഡിമിട്രിയോസ് വളരെ മികച്ച കളിക്കാരനാണെന്നും താരം ഇന്ത്യൻ ഫുട്ബോളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു എന്നും വരും ദിവസങ്ങളിൽ കളിക്കാർ നല്ല ഫലങ്ങൾ നൽകുന്നത് തുടരുമെന്ന വിശ്വാസത്തിലുമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

എതിരില്ലാത്ത ഒരു
ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഹൈദരാബാദിനെ വിഴ്ത്തിയത്. ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കിയിരുന്നത്. എന്നാൽ പരിക്ക് മൂല്ലം 34ആം മിനുട്ടിൽ ദിമിട്രിയോസിന് പുറത്ത് പോവേണ്ടി വന്നിരുന്നു.

മത്സരം ശേഷമുള്ള അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഇന്നലത്തെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഡിമിട്രിയോസ് വളരെ മികച്ച കളിക്കാരനാണെന്നും താരം ഇന്ത്യൻ ഫുട്ബോളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തു എന്നും വരും ദിവസങ്ങളിൽ കളിക്കാർ നല്ല ഫലങ്ങൾ നൽകുന്നത് തുടരുമെന്ന വിശ്വാസത്തിലുമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

“ഡിമിട്രിയോസ് ഡയമന്റകോസ് ഒരു മികച്ച വ്യക്തിയാണ്. അവൻ വളരെ നല്ല കളിക്കാരനാണ്. ഇന്ത്യൻ ഫുട്ബോളുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് രണ്ട് കളികൾ വേണ്ടിവന്നു എന്നതാണ് വസ്തുത. അയാൾക്ക് ശരിയായ പ്രീ-സീസൺ പരിശീലനം ലഭിച്ചില്ല. അഡ്രിയാൻ ലൂണയ്ക്ക് പോലും പ്രീ-സീസണിന്റെ ഭൂരിഭാഗവും നഷ്‌ടമായി.

ഇത്തരം സാഹചര്യങ്ങളിൽ, ഇവയെല്ലാം ഒരുമിച്ച് ചേർക്കാൻ ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾ ആവശ്യമാണ്. കൂടാതെ, കളിക്കാർ പരസ്പരം അറിയാനും അവർ എങ്ങനെ ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയണം. നല്ല ഫലങ്ങൾ ലഭിക്കാൻ ഈ കാര്യങ്ങൾ സഹായിക്കും. അവർ അങ്ങനെ തന്നെ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം ഈ കളിക്കാർ മികച്ചവരാണ്. ” ഇവാൻ വുകമനോവിച്ച് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളും ഒരു അസ്സിസ്റ്റുമാണ് താരം നേടിയത്. താരത്തിന്റെ പരികിനെ തുടർന്നുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാലും വരും ദിവസങ്ങളിൽ താരം ശക്തമായി തിരിച്ചു വരുമെന്നും മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ക്രിക്കറ്റിലെ മികച്ച അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത്‌ സ്റ്റീവ് സ്മിത്ത്; സ്മിത്തിന്റെ ടോപ് ഫൈവിൽ രണ്ട് ഇന്ത്യൻ താരങ്ങൾ

ബ്ലാസ്റ്റേഴ്സിനെതിരെ പിഴച്ചത് അവിടെയാണ് – മനോലോ മാർക്കസ് പറയുന്നു