സീസണിൽ തോൽവി അറിയാത്തെ വന്ന ഹൈദരാബാദിന് ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിൽ മുട്ട്കുത്തേണ്ടി വന്നിരുന്നു. ആദ്യ പകുതിയിൽ വഴങ്ങേണ്ടി വന്ന ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ തോൽവി. മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നെങ്കിലും ഗോൾ എന്ന ലക്ഷ്യത്തിൽ എത്താൻ ഹൈദരാബാദിന് കഴിഞ്ഞിരുന്നില്ല
മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ സംസാരിച്ച ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്വേസ് തന്റെ ടീമിന് രണ്ടാം പകുതിയിൽ സമനില നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു എന്ന് തറപ്പിച്ചു പറഞ്ഞു.
“അതെ രണ്ടാം പകുതിയിൽ വ്യക്തമായും അവസരങ്ങളുണ്ടായിരുന്നു. ജോയൽ ചിയാനീസിനും , ജോവോ വിക്ടറിനും വ്യക്തമായ അവസരങ്ങളായിരുന്നു. പക്ഷേ, രണ്ടാം പകുതിയിൽ ഞാൻ വളരെ സംതൃപ്തനാണ്.”
“നല്ല ക്രോസുകളും പ്രവർത്തനങ്ങളുമായി ടീം വലതും ഇടതും വശങ്ങളിലായി എത്തി. കേരള ബ്ലാസ്റ്റേഴ്‌സ് വളരെ ക്രമത്തോടെ പ്രതിരോധിച്ചു.” പരിശീലകൻ പറഞ്ഞു.
നിലവിൽ ഹൈദരാബാദ് 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. നവംബർ 26ന് എടികെ മോഹൻ ബഗാനോടാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ആ മത്സരത്തിൽ ജയിച്ച് വിജയ വഴിയിൽ തിരിച്ചെത്തുമെന്ന പ്രതിക്ഷയിലാണ് ഹൈദരാബാദിന്റെ ആരാധക കൂട്ടമായ ഡെക്കാൻ ടൈഗേഴ്സ്.