in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അവൻ കഴിഞ്ഞ സീസണിന്റെ നഷ്ടം നികത്തുയാണ്; ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആശാൻ

സീസണിലെ ആദ്യമൂന്ന് മത്സരങ്ങളിൽ രാഹുലിന് ആദ്യ ഇലവനിൽ സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ ഈ മൂന്ന് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ രാഹുൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലേക്ക് രാഹുലെത്തുകയായിരുന്നു.

സീസണിൽ മികച്ച പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലയാളി താരമായ രാഹുൽ കെ പി.സീസണിൽ ഇതിനോടകം തന്നെ ഒരു ഗോളും രണ്ട് അസിസ്റ്റും താരം നേടിയിരുന്നു. ഗോളുകളെക്കാളും അസിസ്റ്റുകളെക്കാളും താരം കളിക്കളത്തിൽ നിറഞ്ഞ കളിക്കുന്നുണ്ട്. കൃത്യമായ വേഗതയിലും സ്പെയിസിലും സ്കില്ലിലുമാണ് ആണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്.

സീസണിലെ ആദ്യമൂന്ന് മത്സരങ്ങളിൽ രാഹുലിന് ആദ്യ ഇലവനിൽ സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ ഈ മൂന്ന് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ രാഹുൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലേക്ക് രാഹുലെത്തുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം നടത്തുന്ന രാഹുലിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് രാഹുലിനെ നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ രാഹുൽ പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനത്തിലെ ചില മത്സരങ്ങളിൽ മാത്രമാണ് രാഹുലിന് കളിക്കാൻ ആയത് എന്നാൽ ഇത്തവണ കഴിഞ്ഞ സീസണിലെ നഷ്ടം നികത്താൻ പ്രയത്നിച്ചു തന്നെയാണ് രാഹുൽ ഇറങ്ങുന്നത് എന്നാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറയുന്നത്.

രാഹുൽ ടീമിന്റെ നിർണായക താരമായി മാറിയെന്നും ഒരു യുവതാരം എന്നതിനപ്പുറം രാഹുൽ ഒരു ഉത്തരവാദിത്തമുള്ള താരമായി മാറിയെന്നും ഇവാൻ വുകമനോവിച്ച് പറയുന്നു.

കൂടാതെ മലയാളികൾക്ക് മുമ്പിൽ അല്ലെങ്കിൽ കൊച്ചിയിൽ കളിക്കുമ്പോൾ രാഹുലിനെ പ്രേത്യേകിച്ചു മോട്ടിവേഷൻ ചെയ്യേണ്ട ആവശ്യമില്ല എന്നും കൊച്ചിയിൽ അവൻ കളിക്കുമ്പോൾ കൂടുതൽ ഉത്സാഹത്തോടെയാണ് കളിക്കുന്നതെന്നും രാഹുലിന്റെ ഈ പ്രകടനം വരുംസീസണിലെ വരും മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉപകാരമാകുമെന്നും ഇവാൻ വുകമനോവിച്ച് കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്സിനെതിരെ പിഴച്ചത് അവിടെയാണ് – മനോലോ മാർക്കസ് പറയുന്നു

കളിക്കളത്തെ വിസ്മയിപ്പിക്കാൻ ഇനി ധോണി ഉണ്ടാവില്ല; ഇത് അവസാന സീസൺ