in

LOVELOVE

കിവികളുടെ ചരമഗീതം രചിക്കുന്നവർ ആ ദിവസം ഒന്നോർക്കുക, മക്കല്ല അഴിഞ്ഞാടിയപ്പോൾ ധോണിയുടെ കണ്ണിൽനിന്നും ചോര പൊടിഞ്ഞ കഥ…

ന്യൂസിലാൻഡ് 5 / 94. ഇപ്പോഴും ഇന്ത്യയേക്കാൾ 152 റൺസ് പിറകിൽ… കയ്യിലുള്ളത് അഞ്ചു വിക്കറ്റുകൾ മാത്രം. ഇന്ത്യക്കാർ ജയം ഉറപ്പിച്ച നിമിഷം. മറ്റെല്ലാ കളികളും തോറ്റെങ്കിലും അവസാന ടെസ്റ്റ് ജയിച്ച് തല ഉയർത്തിപ്പിടിച്ച് തിരിച്ചു വരാം എന്ന സമാധാനത്തിൽ ധോണിയും കൂട്ടുകാരും. പക്ഷെ…… ഒരാൾ..ബ്രെണ്ടൻ മക്കല്ലം എന്ന പോരാളി, വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

കെ നന്ദകുമാർ പിള്ളൈ; ന്യൂസിലന്ഡിനെ ബംഗാൾ കടുവകൾ വിറപ്പിച്ചു… വിജയത്തിലേക്ക്.. ഈ വാർത്തകൾ കേട്ടപ്പോൾ എനിക്ക് പഴയൊരു കഥ ഓര്മ വന്നു. അധികം പഴക്കമില്ലാത്തൊരു കഥ..
വർഷം 2014. ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ പര്യടനത്തിനെത്തി. അതിനു മുൻപ് 2009 ലെ സീരീസിൽ ഏകദിന – ടെസ്റ്റ് പരമ്പരകൾ ജയിച്ചതിന്റെയും 2011 ലോകചാമ്പ്യന്മാർ ആയതിന്റെയും ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാൽ ഏകദിന പരമ്പരയിൽ ഇന്ത്യയെ നിലംപരിശാക്കിയ കിവികൾ ആദ്യ ടെസ്റ്റും ജയിച്ചു.

സീരീസിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെല്ലിംഗ്ടണിൽ… ടോസ് ജയിച്ച ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു. ഇഷാന്ത് ശര്മയുടെയും (6 വിക്കറ്റ്) ഷാമിയുടെയും (4 വിക്കറ്റ്) തീ പാറുന്ന പന്തുകൾക്ക് മുന്നിൽ നിലയുറക്കാൻ ആകാതെ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി. ന്യൂസിലാൻഡ് 192 റൺസിന്‌ ഓൾ ഔട്ട്. ഇന്ത്യക്കായി അജിൻക്യ രഹാനെ സെഞ്ചുറിയും ശിക്കാർ ധവാനും ധോണിയും അര്ധസെഞ്ചുറികളും നേടിയപ്പോൾ ഇന്ത്യ ഒന്നാമിന്നിങ്സിൽ നേടിയത് 438 എന്ന കൂറ്റൻ സ്കോർ. 246 റൺസിന്റെ ലീഡ്.

രണ്ടാം ഇന്നിങ്‌സിൽ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഇപ്രാവശ്യം സഹീർ ഖാന്റെ ഊഴമായിരുന്നു. ആദ്യ മൂന്നു വിക്കറ്റുകൾ സഹീർ വീഴ്ത്തിയപ്പോൾ. അടുത്ത രണ്ടു വിക്കറ്റുകൾ ഷാമിയും ജഡേജയും പങ്കിട്ടെടുത്തു. ന്യൂസിലാൻഡ് 5 / 94. ഇപ്പോഴും ഇന്ത്യയേക്കാൾ 152 റൺസ് പിറകിൽ… കയ്യിലുള്ളത് അഞ്ചു വിക്കറ്റുകൾ മാത്രം. ഇന്ത്യക്കാർ ആശ്വാസജയം ഉറപ്പിച്ച നിമിഷം. മറ്റെല്ലാ കളികളും തോറ്റെങ്കിലും അവസാന ടെസ്റ്റ് ജയിച്ച് തല ഉയർത്തിപ്പിടിച്ച് തിരിച്ചു വരാം എന്ന സമാധാനത്തിൽ ധോണിയും കൂട്ടുകാരും. പക്ഷെ…… ഒരാൾ..ബ്രെണ്ടൻ മക്കല്ലം എന്ന പോരാളി, വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

വിക്കറ്റ്‌കീപ്പർ വാട്‍ലിങ്ങിൽ മികച്ച പങ്കാളിയെ കിട്ടിയ മക്കല്ലം അവിടെ നിന്ന് കളി തിരിച്ചു പിടിച്ചു. സ്കോർ 100.. 200.. 300..400..352 റൺസിന്റെ പാർട്ണർഷിപ്പുമായി 446 ലാണ് ആറാം വിക്കറ്റ് സഖ്യം കളം വിട്ടത്. അപ്പോഴേക്കും കളി ഏകദേശം ഇന്ത്യയുടെ കയ്യിൽ നിന്ന് പോയിരുന്നു.
വാട്‍ലിങ് 124 റൺസ് എടുത്തു. ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിയ ന്യൂസിലാൻഡ് ടീം അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. എട്ടാമൻ ജെയിംസ് നീഷവും സെഞ്ചുറി (137) നേടി. 625 ലാണ് ഇന്ത്യക്ക് മക്കല്ലത്തിന്റെ രൂപത്തിൽ ഏഴാം വിക്കറ്റ് ലഭിച്ചത്. 302 റൺസാണ് മക്കല്ലം അടിച്ചു കൂട്ടിയത്.

Click here to read this article വെടിക്കെട്ടിന് തിരി കൊളുത്തുന്ന ബ്രണ്ടൻ മക്കല്ലം മാജിക്, ഫോർമാറ്റ് ഏതായാലും മാജിക് വെടിക്കെട്ട് വീരൻ തന്നെ Brendon McCullum

അവസാനം 8 / 680 എന്ന സ്‌കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് 52 ഓവറിൽ 435 റൺസ് എന്ന അപ്രാപ്യമായ വിജയലക്ഷ്യമാണ് ന്യൂസിലാൻഡ് ഇന്ത്യക്ക് മുൻപിൽ വെച്ച് നീട്ടിയത്. ഭാഗ്യം, ഇന്ത്യ ഓൾ ഔട്ട് ആകാതെ 3 / 166 എന്ന സ്‌കോറിൽ നിൽക്കേ കളി സമനിലയിൽ അവസാനിച്ചു.
അതുകൊണ്ട് സുഹൃത്തുക്കളെ , ന്യൂസിലൻഡിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. നാളെ ആദ്യ സെഷനിൽ തന്നെ കിവികളെ പുറത്താക്കി ടെസ്റ്റ് ജയിക്കാം എന്ന് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷെ, ഇത് ടീം ന്യൂസിലാൻഡ് ആണ്.. അതുകൊണ്ട് ആത്മാർത്ഥമായ, കഠിനമായ ശ്രമം ഉണ്ടായാൽ മാത്രമേ ബംഗാൾ കടുവകൾക്ക് ചരിത വിജയം നേടാനാകൂ…
നാളെ അങ്ങനെ സംഭവിച്ചാൽ, ബംഗ്ലാദേശിനെ മനസ് തുറന്ന് അഭിനന്ദിക്കാൻ നമ്മൾ ഒരു മടിയും കാണിക്കേണ്ടതില്ല.

എനിക്ക് എന്റെ ഷൂസുകൾ സ്‌ട്രെറ്റ് ഫോർഡ് എൻഡിൽ നഷ്ടമായി…

ട്രിപ്പിയർ തുടക്കം മാത്രമായിരുന്നു, അടുത്ത വമ്പൻ സൈനിങ്ങിന് ന്യൂകാസിൽ ബിഡ് തുടങ്ങി…