in ,

മുംബൈ ഇന്ത്യൻസ് ലെജൻഡിനെ മറികടന്ന് സുനിൽ നരെയ്ൻ?; ഐപിഎലിലെ സുവർണ്ണ നേട്ടം ഇനി താരത്തിന്റെ പേരിൽ…

നിലവിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ആരാധകരെ അമ്പരിപ്പിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡഴ്സിന്റെ വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ സുനിൽ നരെയ്ൻ. നടന്നു കൊണ്ടിരിക്കുന്ന സീസണിൽ താരം മികച്ച ഫോമിലാണുള്ളത്.

ഇപ്പോളിത മുംബൈ ഇന്ത്യൻസിന്റെ പേസ് ഇതിഹാസം ലസിത് മലിംഗയെ മറികടന്ന് ഒരു ടീമിനായി ഏറ്റവും കൂടുതൽ വിക്കെറ്റ് എടുത്ത താരമായി മാറിയിരിക്കുകയാണ് സുനിൽ നരെയ്ൻ. ഞായറാഴ്ച നടന്ന കൊൽക്കത്ത ബംഗളുരു മത്സരത്തിൽ രണ്ട് വിക്കറ്റ് എടുതത്തോടെയാണ് സുനിൽ നരെയ്ൻ ഈ നേട്ടം കൈവരിച്ചത്.

നിലവിൽ 172 വിക്കറ്റുകളാണ് താരം കൊൽക്കത്തയോടൊപ്പം ഐപിഎലിൽ നേടിയിട്ടുള്ളത്. മലിംഗയുടെ മുംബൈക്ക്‌ വേണ്ടിയുള്ള 170 വിക്കറ്റുകളെന്ന റെക്കോർഡിനെയാണ് സുനിൽ നരെയ്ൻ മാറികടന്നത്.

സുനിൽ നരെയ്ന്റെ തൊട്ട് പിന്നാലെ ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യൻസിന് വേണ്ടി 158 വിക്കറ്റുകൾ), ഭുവനേശ്വർ കുമാർ (സൺറൈസേഴ്‌സ് ഹൈദരാബാദിനായി 150 വിക്കറ്റുകൾ), ഡ്വെയ്ൻ ബ്രാവോ (ചെന്നൈ സൂപ്പർ കിംഗ്സിനായി 140 വിക്കറ്റുകൾ) എന്നിവരും ഈ പട്ടികയുടെ ഭാഗമാണ്.

ലൂണ തിരിച്ചുവന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് മിസ് ചെയ്തത് ആ താരത്തിനെയാണെന്ന് കോച്ച് പോലും പറയുന്നു..

മുംബൈ സിറ്റിയേ തോൽപ്പിച്ചാണ് കിടിലൻ വിദേശതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്??