in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

“വിരമിക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം”🔥; ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമറിയിച്ച് വിദേശ സൂപ്പർ താരം…

ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് വാശിയേറിയ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് വാശിയേറിയ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഗോൾ കണ്ടെത്താൻ കഴിയാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

ഇപ്പോളിത മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന വാക്കുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ.

താരത്തിന് ഇന്ത്യയിൽ തന്നെ തുടരാനും, ഭാവിയിൽ ഇന്ത്യയിൽ നിന്നു തന്നെ വിരമിക്കുവാനാണ് താല്പര്യമെന്ന് ലൂണ മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ഇവിടെ ഇന്ത്യയിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നു, കേരള ബ്ലാസ്റ്റേഴ്സിൽ” എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്.

ഇത് താരം വരും സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ തുടരുന്നു എന്ന സൂചന നൽകിയതാണോയെന്ന സംശയവും ആരാധകർക്കുണ്ട്. ആരാധകരും ആ വാർത്തയ്ക്കായി കാത്തിരിക്കുകയാണ്. എന്തിരുന്നാലും ചെറിയൊരു കാലയളവിൽ തന്നെ ആരാധകരുടെ മനസ്സിൽ കയറിപറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

റൊണാൾഡോയുടെ ഇജ്ജാതി ഫ്രീകിക്ക് ഗോൾ🥵; എതിരാളികൾ പോലും ഞെട്ടിപോയ നിമിശം… വീഡിയോ കാണാം…

ഐ എസ് എൽ റഫറിമാർ ബ്ലാസ്റ്റേഴ്‌സിന് പണി കൊടുക്കുന്നു