in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു👀…താരത്തെ സ്വന്തമാക്കാനായി രണ്ട് വമ്പൻ ക്ലബ്ബുകൾ രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസൺ മുന്നോടിയായി ബംഗളുരു എഫ്സിയിൽ നിന്ന് ഒട്ടേറെ പ്രതിക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമായിരുന്നു ബിദ്യസാഗർ. ……..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസൺ മുന്നോടിയായി ബംഗളുരു എഫ്സിയിൽ നിന്ന് ഒട്ടേറെ പ്രതിക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമായിരുന്നു ബിദ്യസാഗർ. ബംഗളുരു എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലെത്തിയിരുന്നത്.

പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ സ്ഥിരമാക്കുകയായിരുന്നു. എന്നാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്ര അവസരം കിട്ടിയിരുന്നില്ല. താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് വെറും ആറ് മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളു.

കഴിഞ്ഞ ദിവസങ്ങളിൽ തന്നെ താരം ബ്ലാസ്റ്റേഴ്‌സ് വിടും പറഞ്ഞ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിത്ത വരാൻ പോവുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാനായി പഞ്ചാബ് എഫ്സിയും, ചെന്നൈ എഫ്സിയും രംഗത്ത് വന്നിരിക്കുകയാണ്.

എന്തിരുന്നാലും ആരാധകരെല്ലാം താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നത് തന്നെയാണ് നല്ലത് എന്നാണ് പറയുന്നത്, കാരണം ബിദ്യ സാഗർ പോലത്തെ താരം ബെഞ്ചിൽ ഇരിക്കേണ്ടയാളല്ല. ബ്ലാസ്റ്റേഴ്‌സ് വേണ്ടി ഒരു ഔദ്യോഗിക മത്സരത്തിൽ ഹാട്രിക്ക് നേടിയ ഇന്ത്യൻ താരം കൂടിയാണ് ബിദ്യ. താരത്തിന്റെ ട്രാൻസ്ഫറും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഇനിയേസ്റ്റ ഐ എസ് എലിൽ കളിച്ചിരുന്നു പക്ഷെ സംഭവിച്ചത് ഇത്

മുംബൈയെ പരിശീലിപ്പിക്കാൻ പുതിയ പരിശീലകൻ?