കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമാണ് ഗോവക്കെതിരെ കാഴ്ച വെച്ചത്.രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. രണ്ട് ഗോളിന് പുറകിൽ പോയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചു എടുത്തത്. നിലവിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ബാംഗ്ലൂർ എഫ് സി ക്കെതിരെയാണ്.മാർച്ച് 2 ന്നാണ് ഈ മത്സരം. ബാംഗ്ലൂറിന്റെ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം. ഇപ്പോൾ ആശാൻ ഒപ്പം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കൂടി എത്തുകയാണ്.
ബാംഗ്ലൂർ മത്സരത്തിന് മുന്നോടിയായി നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കരഞ്ജിത്ത് സിങ്ങും ഇവാൻ ആശാനും എത്തുന്നത്.ഈ വാർത്ത സമ്മേളനത്തിന്റെ സമയം വ്യക്തമല്ല. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.