ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ എതിരാളികളായ ബാംഗ്ലൂര് എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇത് അഭിമാനത്തിന്റെ കൂടി പോരാട്ടമാണ്. കഴിഞ്ഞ സീസണിലെ പ്ലേഓഫ് മത്സരത്തിന്റെ ഓർമ്മകളാണ് ബാംഗ്ലൂരിനെതിരായ മത്സരത്തിനു മുൻപായി മനസുകളിലേക്ക് ഓടിവരുന്നത്.
അതേസമയം തുടർച്ചയായി പരാജയങ്ങൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുൻ ചാമ്പി മാരായ ബാംഗ്ലൂർ എഫ്സിയുടെ കാര്യത്തിൽ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരാണ് തുടരുന്നത്.
അതിനാൽ ബംഗ്ലൂര് എഫ്സിയെക്കാൾ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് അഭിമാനം സംരക്ഷിക്കാനുള്ള അനായാസമായ വിജയമാണ് എതിർസ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്. മോശം ഫോമിലൂടെ കടന്നുപോകുന്ന ബംഗളൂരു എഫ്സിയെ നിലംതൊടാതെ എയറിൽ കയറ്റുവാനുള്ള ഏറ്റവും മികച്ച അവസരമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.
ബാംഗ്ലൂര് എഫ്സി ക്കെതിരായ മത്സരം മാർച്ച് രണ്ടിന് അരങ്ങേറാൻ ഒരു മത്സരത്തിനു മുൻപായി നടക്കുന്ന പ്രസ് കോൺഫറൻസിൽ പങ്കെടുക്കാൻ നാളെ കൊച്ചിയിൽ കേരള പരിശീലകനായ ഇവാൻ വുകമനോവിച്ചും ഗോൾകീപ്പരായ കരൺജിത് സിംഗുമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുവാൻ വരുന്നത്.