in ,

CryCry LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലൂടെ തന്നെ ഈ സീസൺ അവസാനത്തിൽ വിരമിച്ചേക്കും..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി ഗോൾ കീപ്പറായ സച്ചിൻ സുരേഷിന് പരിക്ക് ബാധിച്ച് പുറത്തായതിനാൽ പുതിയ ഗോൾകീപ്പറെ തേടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ ഹൈദരാബാദ് എഫ്സിയുടെ ഇന്ത്യൻ ഗോൾകീപ്പരായ ഗുർമീത് സിങ്ങിനെ ലക്ഷ്യം വെക്കുന്നുണ്ട്.

അതേസമയം നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വല കാക്കുന്നത് നിരവധി വർഷങ്ങളോളം പരിചയസമ്പന്നനായ കരൺജിത് സിങാണ്. സീസണിൽ സച്ചിൻ സുരേഷിന് പരിക്ക് ബാധിച്ചതിനാലാണ് കരൺജിത് സിങ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ  ഗോൾകീപ്പറായി കളിക്കുന്നത്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരമായ കരഞ്ജിത് സിംഗ് ഈ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലൂടെ പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറയാൻ ഒരുങ്ങുന്നുവെന്നാണ്.

ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ അവസാനിക്കുന്ന കരൺജിത് സിങ് 2010 മുതൽ 2015 വരെ ഇന്ത്യൻ സീനിയർ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. കൂടാതെ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി നിരവധി വർഷങ്ങളോളം കളിച്ച താരം നിലവിൽ തന്റെ 38 മത്തെ വയസ്സിലാണ് പ്രഫഷണൽ ഫുട്ബോളിനോട് വിടപറയാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് അവസാനിച്ചിട്ടില്ല, പുതിയ സൈനിങ് ഉടനെ നടത്താനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്😍💥

പകരം വീട്ടുവാൻ ബാംഗ്ലൂരിന്റെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ്💥 അതിന് മുൻപായി ആശാനും സൂപ്പർ താരവും വരുന്നു😍