in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് അവസാനിച്ചിട്ടില്ല, പുതിയ സൈനിങ് ഉടനെ നടത്താനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്??

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിന് പകരമായി മറ്റൊരു താരത്തിനെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.  ഈ സീസണിലേക്ക് മാത്രമായുള്ള ഒരു സൈനിങ്ങിന് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന ഹൈദരാബാദ് എഫ്സിയിൽ നിന്നും ടീം വിടാൻ തീരുമാനമെടുത്ത 24 വയസ്സുകാരനായ ഹരിയാന സ്വദേശിയായ ഗോൾകീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് രംഗത്തുണ്ട്. ഈ സീസൺ അവസാനം വരെയുള്ള ചെറിയ കാലയളവിലേക്കുള്ള കരാറാണ് ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കൂടാതെ ജംഷഡ്പൂര് എഫ്സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, പഞ്ചാബ് എഫ്സി എന്നീ ഐഎസ്എൽ ടീമുകൾ കൂടി താരത്തിന് സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ രണ്ട് ടീമുകൾ മാത്രമേ താരത്തിനായി രംഗത്തുള്ളതെന്ന് മാർക്കസ് റിപ്പോർട്ട് ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും സൈനിങ്‌ പൂർത്തിയാക്കിയിട്ടില്ല. ഉടനെതന്നെ താരത്തിന്റെ അടുത്ത തട്ടകം ഏതാണെന്ന് കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, നിലവിൽ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിനാണ് സാധ്യത കൂടുതലെങ്കിലും അവസാനം വരെയും കാത്തിരിക്കേണ്ടിവരും.

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ ബ്ലാസ്റ്റേഴ്സിന്റെതാണെന്ന് മുൻ കൊൽക്കത്തയുടെ വിദേശതാരം??

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലൂടെ തന്നെ ഈ സീസൺ അവസാനത്തിൽ വിരമിച്ചേക്കും..