in ,

LOVELOVE CryCry OMGOMG AngryAngry

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ ബ്ലാസ്റ്റേഴ്സിന്റെതാണെന്ന് മുൻ കൊൽക്കത്തയുടെ വിദേശതാരം😍💥

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് കേരള ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റേഴ്സ് എഫ്സിയുടേതാണെന്ന് വീണ്ടും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഐഎസ്എല്ലിൽ ഒഡീഷ, കൊൽക്കത്ത, ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുൻ ബി ടീം താരമായ സ്പാനിഷ് ഡിഫൻഡർ.

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് കേരള ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റേഴ്സ് എഫ്സിയുടേതാണെന്ന് വീണ്ടും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഐഎസ്എല്ലിൽ ഒഡീഷ, കൊൽക്കത്ത, ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുൻ ബി ടീം താരമായ സ്പാനിഷ് ഡിഫൻഡർ.

ഇന്ത്യൻ സൂപ്പർ ലീഗിൽ 2019ൽ എ ടി കെ  കൊൽക്കത്തയിലൂടെ അരങ്ങേറ്റം കുറിച്ച് സ്പാനിഷ് താരം വിക്ടർ മോംഗിൽ ആദ്യ സീസണിൽ തന്നെ കൊൽക്കത്തൻ ടീമിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടം സ്വന്തമാക്കിയിരുന്നു. പിന്നീട് ഒരു സീസണിൽ ഇന്ത്യയുടെ പുറത്തുപോയ വിക്ടർ മോംഗിൽ ചെറിയ ഇടവേളക്കുശേഷം വീണ്ടും ഒഡിഷയിലൂടെ ഐഎസ്എലിൽ തിരിച്ചെത്തി.

ഒഡിഷ എഫ്സിയുടെ നായകനായ ഒരു സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലെത്തിയ താരം ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തെ കുറിച്ച് നിരവധി തവണയാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് ഫാൻസ് തന്നെ അമ്പരപ്പിക്കുകയാണെന്നും വിക്ടർ മോംഗിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോട് വിട പറഞ്ഞതിനുശേഷം ടീമും ആരാധകരുമായി നിരന്തരം സോഷ്യൽ മീഡിയയിലൂടെയും മറ്റും മികച്ച ബന്ധം പുലർത്ത കൊണ്ടുപോവുന്ന താരം കൂടിയാണ് വിക്ടർ മോംഗിൽ.

കഴിഞ്ഞദിവസം രണ്ടു ഗോളുകൾക്ക് പിറകിൽ പോയതിനുശേഷം നാലു ഗോളുകൾ തിരിച്ചടിച്ചു എഫ് സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയതിനു ശേഷം ടീമിനെ അഭിനന്ദിച്ച വിക്ടർ മോംഗിൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ ബ്ലാസ്റ്റേഴ്സിന്റെതാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള വിദേശ താരങ്ങളെല്ലാം ക്ലബ് വിട്ടതിനുശേഷവും ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വാനോളം പുകഴ്ത്തുന്നത് പതിവ് കാഴ്ചയാണ്.

ചതിയിലൂടെ വീഴ്ത്താനായില്ല, ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകി മുംബൈയുടെ ഹോം ഗ്രൗണ്ടിലെ ആവേശപോരാട്ടം😍

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് അവസാനിച്ചിട്ടില്ല, പുതിയ സൈനിങ് ഉടനെ നടത്താനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്😍💥