in ,

OMGOMG LOLLOL

ചതിയിലൂടെ വീഴ്ത്താനായില്ല, ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകി മുംബൈയുടെ ഹോം ഗ്രൗണ്ടിലെ ആവേശപോരാട്ടം😍

മത്സരത്തിനു മുൻപായി എതിർ ടീമിന്റെ പരിശീലനവും തന്ത്രങ്ങളും എല്ലാം ഒളിക്യാമറ വെച്ച് പകർത്തിയിട്ടും ചതിയിലൂടെ അവരെ തകർക്കാൻ ശ്രമിച്ചിട്ടും സ്വന്തം ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞില്ല. ഇന്ന് ഐ എസ് എല്ലിൽ നടന്ന മുംബൈ സിറ്റി VS ഗോവ മത്സരമാണ് സമനിലയിൽ അവസാനിച്ചത്.

കഴിഞ്ഞദിവസം നടന്ന ഗോവയുടെ പരിശീലനം അടുത്തുള്ള ഹോട്ടൽ റൂമിൽ നിന്നും ഒളിക്യാമറ വെച്ച് മുംബൈ സിറ്റി ടീമിലെ അനലിസ്റ്റ് പകർത്തിയതിനെ തുടർന്ന് എഫ്സി ഗോവ പരാതി നൽകിയിരുന്നു. ഇന്ന് മുംബൈയുടെ ഹോം സ്റ്റേഡിയമായ മുംബൈയിൽ വച്ച് നടന്ന മത്സരത്തിൽ എഫ്സി ഗോവയെ തോൽപ്പിക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞില്ല.

തുടർച്ചയായി മൂന്ന് പരാജയങ്ങൾക്ക് ശേഷം എഫ് സി ഗോവ പരാജയമില്ലാത്ത മത്സരമാണ് മുംബൈ സിറ്റി എഫ്സിക്കെതിരെ സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 46 മിനിറ്റ് വിക്രം പ്രതാപ് സിങ് നേടുന്ന ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ മുംബൈ സിറ്റിക്കെതിരെ 61 മിനിറ്റിൽ യാസിർ നേടുന്ന ഗോളിലൂടെ എഫ് സി ഗോവ സമനില ഗോൾ തിരിച്ചടിച്ചു.

ഓരോ ഗോളിന് സമനിലയോടെ മത്സരം അവസാനിച്ചപ്പോൾ ഒരു പോയിന്റ് വീതം സ്വന്തമാക്കിയ ഇരുടീമുകളും പോയന്റ് ടേബിളിൽ അതേ സ്ഥാനത്തു തുടരുകയാണ്. 16 മത്സരങ്ങളിൽ നിന്നും 29 പോയിന്റ് സ്വന്തമാക്കിയ എഫ് സി ഗോവ ബ്ലാസ്റ്റേഴ്സിന് പിന്നിൽ അഞ്ചാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്നും 32 പോയിന്റുകൾ സ്വന്തമാക്കിയ മുംബൈ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം പോയിന്റ് ടേബിൾ മുൻനിരയിൽ നിൽക്കുന്ന ടീമുകൾ കൂടുതൽ പോയിന്റുകൾ നേടാതെ സമനിലയിൽ പിരിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സിനെ പോലുള്ള ടീമുകൾക്ക് മുന്നേറാനുള്ള അവസരമാണുള്ളത്.

ആശാൻ അത്ര ഹാപ്പിയല്ല;കാരണമുണ്ട്

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ ബ്ലാസ്റ്റേഴ്സിന്റെതാണെന്ന് മുൻ കൊൽക്കത്തയുടെ വിദേശതാരം😍💥