in ,

റയലും ബാഴ്സയും ബ്ലാസ്റ്റേഴ്സും കളത്തിലിറങ്ങുന്ന സൂപ്പർ സൺ‌ഡേ..

ഫുട്ബാൾ ആരാധകരെ ത്രസിപ്പിക്കുന്ന കിടിലൻ പോരാട്ടങ്ങളുടെ ദിവസമാണ് വരാൻ പോകുന്നത്. ഒക്ടോബർ 16 ഈ വരുന്ന ഞായറാഴ്ച ഇന്ത്യൻ സൂപ്പർ ലീഗ് മുതൽ അങ്ങ് യൂറോപ്പിലെ പല ലീഗുകളിലും വമ്പൻ മത്സരങ്ങളാണ് അരങ്ങേറുന്നത്.

ഫുട്ബാൾ ആരാധകരെ ത്രസിപ്പിക്കുന്ന കിടിലൻ പോരാട്ടങ്ങളുടെ ദിവസമാണ് വരാൻ പോകുന്നത്. ഒക്ടോബർ 16 ഈ വരുന്ന ഞായറാഴ്ച ഇന്ത്യൻ സൂപ്പർ ലീഗ് മുതൽ അങ്ങ് യൂറോപ്പിലെ പല ലീഗുകളിലും വമ്പൻ മത്സരങ്ങളാണ് അരങ്ങേറുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച രണ്ട് പരിശീലകന്മാർക്ക് കീഴിലുള്ള മികച്ച രണ്ട് വമ്പൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്നത്തേയും പോലെ കളിക്ക് തീ പിടിക്കും. യർഗൻ ക്ളോപ്പിന് കീഴിലുള്ള ലിവർപൂളിനെ ആൻഫീൽഡിൽ ചെന്ന് വീഴ്ത്താൻ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയുമോയെന്നതാണ് ചോദ്യം.

പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ വെച്ച് ന്യൂകാസ്റ്റൽ യുണൈറ്റഡിനെയും നേരിടുന്നുണ്ട്. കൂടാതെ ചെൽസി vs ആസ്റ്റൻ വില്ല മത്സരവും അന്ന് തന്നെയാണ് അരങ്ങേറുന്നത്.

ലാലിഗയിലേക്ക് വരുമ്പോൾ അത്‌ലറ്റിക്കോ ബിൽബാവോ vs അത്‌ലറ്റിക്കോ മാഡ്രിഡ്‌ മത്സരമുണ്ടെങ്കിലും ആരാധകർ കാത്തിരിക്കുന്നത് റയൽ മാഡ്രിഡ്‌ vs ബാഴ്സലോണ എൽക്ലാസിക്കോ മത്സരത്തിന് വേണ്ടിയാണ്. റയലിന്റെ കോട്ടയായ സാന്റിയാഗോ ബെർണബുവിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

ഫ്രഞ്ച് ലീഗിൽ ചിരവൈരികളായ പാരിസ് സെന്റ് ജർമയിനും മാഴ്സെയും തമ്മിൽ ഏറ്റുമുട്ടും. എന്നത്തേയും പോലെ ഈ ഫ്രഞ്ച് എൽക്ലാസിക്കോയിൽ കളിക്കാർ തമ്മിലുള്ള കളത്തിലെ സംഘർഷവും ആരാധർക്ക് പ്രതീക്ഷിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ATK മോഹൻ ബഗാനെതിരെ നിറഞ്ഞ സ്റ്റേഡിയത്തിന്റെ പിന്തുണയോടെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. ബ്ലാസ്റ്റേഴ്‌സ് ടീമിനെയും തങ്ങളെ തളർത്താൻ കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെയും നേരിടുക എന്നത് യുവാൻ ഫെറാണ്ടോയുടെ ടീമിന് അൽപ്പം ബുദ്ദിമുട്ടേറിയതാണ്.

സൂപ്പർ സൺ‌ഡേയിലെ ശ്രേദ്ദേയമായ ചില മത്സരങ്ങൾ ഇങ്ങനെയാണ് :

ഇംഗ്ലീഷ് പ്രീമിയർ ലീഗ് :

ആസ്റ്റൻവില്ല vs ചെൽസി

മാഞ്ചസ്റ്റർ യുണൈറ്റഡ് vs ന്യൂകാസ്റ്റൽ യുണൈറ്റഡ്

ലിവർപൂൾ vs മാഞ്ചസ്റ്റർ സിറ്റി

ലാലിഗ :

അത്ലറ്റിക് ക്ലബ്ബ് vs അത്‌ലറ്റിക്കോ മാഡ്രിഡ്‌

റയൽ മാഡ്രിഡ്‌ vs ബാഴ്സലോണ

ലീഗ് 1 :

പിഎസ്ജി vs മാഴ്സെ

ഇന്ത്യൻ സൂപ്പർ ലീഗ് :

കേരള ബ്ലാസ്റ്റേഴ്‌സ് vs എടികെ മോഹൻ ബഗാൻ

Kerala blasters FC

കലിയുഷ്‌നി തുടക്കമിട്ടു ഐസക്കുമാർ തുടർന്നു; ഐഎസ്എൽ ആദ്യ വാരത്തിലെ ചില കണക്കുകൾ

“ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹമുണ്ട്” -ജിയാനു