in , ,

LOVELOVE LOLLOL

“ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹമുണ്ട്” -ജിയാനു

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടൊപ്പം ഇനിയും ഒരുപാട് കാലം കളിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ന്യൂ സൈനിങായ ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു. ഈയിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ ജിയാനു ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടൊപ്പം ഇനിയും ഒരുപാട് കാലം കളിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ന്യൂ സൈനിങായ ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു.

ഈയിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ ജിയാനു ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒരു ഫാമിലിയെ പോലെയാണെന്നും 32-വയസുകാരൻ കൂട്ടിച്ചേർത്തു.

“കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഒരു വർഷത്തിൽ കൂടുതൽ ഇവിടെ നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ വളരെ കംഫർട്ടബിളാണ്, ഒരു ഫാമിലിയെ പോലെ.. കോച്ചിങ്ങും ടീം കളിക്കുന്ന രീതിയുമെല്ലാം വളരെ പോസിറ്റീവാണ്.” – ജിയാനു പറഞ്ഞു.

Apostolos Giannou

ഓസ്ട്രേലിയൻ ദേശീയ ടീം താരമായ അപോസ്‌റ്റോലാസ് ജിയാനു എ ലീഗ് ക്ലബ്ബായ മക്കാർതർ എഫ്സിയിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഏഷ്യൻ കോട്ടയിൽ എത്തുന്നത്. ആദ്യ മത്സരത്തിൽ മിന്നിതിളങ്ങാനായില്ലെങ്കിലും സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടം കൂടുതൽ നേടിയെടുക്കുവാൻ ജിയാനുവിന് കഴിഞ്ഞേക്കും.

Giannou interview

റയലും ബാഴ്സയും ബ്ലാസ്റ്റേഴ്സും കളത്തിലിറങ്ങുന്ന സൂപ്പർ സൺ‌ഡേ..

ഇന്ന് വീക്ക്‌എൻഡ് പോരാട്ടം?മുംബൈയെ വീഴ്ത്താൻ ഒഡിഷ വരുന്നു..