in ,

ഇന്ന് വീക്ക്‌എൻഡ് പോരാട്ടം?മുംബൈയെ വീഴ്ത്താൻ ഒഡിഷ വരുന്നു..

മുംബൈ ഫുട്ബോൾ അറീനയിൽ വെച്ച് ഇന്ന് രാത്രി 7:30ന് ഹോം ടീമായ മുംബൈ സിറ്റി എഫ്സി എവേ ടീമായ ഒഡിഷ എഫ്സിയെയാണ് നേരിടുന്നത്. മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി തുടങ്ങിയവയിലൂടെ ലഭ്യമാണ്. മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ ആവേശത്തിലേക്കുവാൻ ആദ്യ മത്സരത്തിൽ ഗോളടിച്ചു തിമിർത്ത രണ്ട് ടീമുകൾ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ വീക്ക്എൻഡ് പോരാട്ടത്തിൽ ഏറ്റുമുട്ടുകയാണ്.

മുംബൈ ഫുട്ബോൾ അറീനയിൽ വെച്ച് ഇന്ന് രാത്രി 7:30ന് ഹോം ടീമായ മുംബൈ സിറ്റി എഫ്സി എവേ ടീമായ ഒഡിഷ എഫ്സിയെയാണ് നേരിടുന്നത്. മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി തുടങ്ങിയവയിലൂടെ ലഭ്യമാണ്. മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

അവസാന ഐഎസ്എൽ മത്സരത്തിൽ 10 മിനിറ്റിൽ രണ്ട് ഗോൾ വാങ്ങി ആ മത്സരത്തിൽ തിരിച്ചു മൂന്നു ഗോളുകൾ കൊടുത്തുകൊണ്ട് മാസ്സ് എവേ വിജയം നേടിയാണ് ജോസഫ് ഗോമ്പാവുവിന് കീഴിൽ ഒഡിഷ എഫ്സി വരുന്നത്, കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ മുന്നേറ്റനിര താരം ഡീഗോ മൗറിസിയോയിലാണ് ടീമിന്റെ പ്രതീക്ഷകളും.

മറുഭാഗത്ത് നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച് വരുന്ന മുംബൈ സിറ്റി എഫ്സി തങ്ങളുടെ സൂപ്പർ താരങ്ങളിലാണ് പ്രതീക്ഷകൾ നൽകുന്നത്. ഡയസ്, ഗ്രേഗ് സ്റ്റുവാർട്, അഹ്‌മദ്‌ ജാഹു തുടങ്ങിയ താരസമ്പന്നമായ സ്‌ക്വാഡിനൊപ്പം ഡെസ് ബക്കിങ്ഹാം ഹോം വിജയമാണ് ലക്ഷ്യം വെക്കുന്നത്.

ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ ഇരുടീമുകളുടെയും സാധ്യത ലൈനപ്പ് ഇങ്ങനെയാണ് :

  • Mumbai City FC:

Phurba Lachenpa (GK); Rahul Bheke, Rostyn Griffiths, Mourtada Fall, Mandar Rao Dessai; Vinit Rai, Apuia; Lallianzuala Chhangte, Bipin Singh, Greg Stewart; Jorge Pereyra Diaz.

  • Odisha FC Amrinder Singh (GK); Thoiba Singh Moirangthem, Narender Gahlot, Carlos Delgado, Sahil Panwar, Osama Malik, Raynier Fernandes, Saúl Crespo; Jerry Mawihmingthanga, Nanda Kumar, Diego Mauricio.
Odisha FC

“ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹമുണ്ട്” -ജിയാനു

ഫ്രാൻസിനും തിരിച്ചടി; ഫ്രഞ്ച് സൂപ്പർ താരത്തിന് പരിക്ക്; ലോകകപ്പ് നഷ്ടമാവും