in , ,

CryCry

ഫ്രാൻസിനും തിരിച്ചടി; ഫ്രഞ്ച് സൂപ്പർ താരത്തിന് പരിക്ക്; ലോകകപ്പ് നഷ്ടമാവും

ഖത്തർ ലോകകപ്പിന് ഇനി മാസങ്ങൾ ബാക്കി നിൽക്കെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തിരിച്ചടി. അവരുടെ സൂപ്പർ താരമായ എൻഗോളോ കാന്റെയ്ക്ക് ലോകക്കപ്പ് നഷ്ടമാവുമെന്നാണ് റിപോർട്ടുകൾ. പരിക്കേറ്റ കാന്റെയ്ക്ക് കുറഞ്ഞത് മൂന്നോ നാലോ മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ. ഇതോടെ താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്.

ഖത്തർ ലോകകപ്പിന് ഇനി മാസങ്ങൾ ബാക്കി നിൽക്കെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തിരിച്ചടി. അവരുടെ സൂപ്പർ താരമായ എൻഗോളോ കാന്റെയ്ക്ക് ലോകക്കപ്പ് നഷ്ടമാവുമെന്നാണ് റിപോർട്ടുകൾ. പരിക്കേറ്റ കാന്റെയ്ക്ക് കുറഞ്ഞത് മൂന്നോ നാലോ മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ. ഇതോടെ താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്.

ഫ്രാൻസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് കാന്റെയുടെ പരിക്ക്. ഫ്രഞ്ച് മധ്യനിരയിലെ നിർണായക സാന്നിധ്യമായ കാന്റെയുടെ അഭാവം ഫ്രഞ്ച് പടയ്ക്ക് തലവേദനയുണ്ടാക്കും. ഫ്രാൻസിനെ കൂടാതെ പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക് താരത്തിന്റെ പരിക്ക് വിനയാവും. സീസണിലെ സുപ്രധാന മത്സരങ്ങളിൽ മധ്യനിരയിൽ കാന്റെയുടെ സേവനമിലാത്തത് ചെൽസിയെയും തളർത്തും.

പരിക്കിന്റെ ആശങ്ക ഫ്രഞ്ച് ക്യാമ്പിൽ മാത്രമല്ല ഉള്ളത്. ലോകകപ്പിലെ മറ്റൊരു കിരീട ഫേവറേറ്റുകളായ അർജന്റീനിയൻ ക്യാംപിനെയും പരിക്ക് വേട്ടയാടുന്നുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫിറ്റ്നസ്സുമായി ബന്ധപെട്ട് അർജന്റീന ക്യാമ്പിൽ ആശങ്കകളുണ്ട്. മെസ്സി ചാമ്പ്യൻസ്ലീഗിലെ അവസാന മത്സരത്തിൽ കളിക്കാത്തതും അദ്ദേഹത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.

മെസ്സിയുടെ കാര്യത്തിലുള്ള അതെ ആശങ്കയാണ് മറ്റൊരു സൂപ്പർ താരമായ ഡിബാലയുടെ പരിക്ക്. ഇറ്റാലിയൻ സീരി എയിൽ റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ലെക്‌ചെക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റിരുന്നു.48-ാം മിനുട്ടിൽ തുടയിൽ വേദന അനുഭവപ്പെട്ട ഡിബാലയെ കോച്ച് മൗറിഞ്ഞോ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു.മത്സരശേഷം മാധ്യമങ്ങളോട് ഡിബാലയുടെ പരിക്കിനെ പറ്റി മൗറിഞ്ഞോ സംസാരിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമാണ് എന്നാണ് മൗറിഞ്ഞോ പറഞ്ഞത്. ‘വളരെ മോശം പരിക്കാണിതെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനുള്ളത് ഇത് ഭേദമാകാൻ സമയമെടുക്കുമെന്നാണ് മൗറിഞ്ഞോ പറഞ്ഞത്.ഇതോടെ ഡിബാല ലോകകപ്പ് കളിക്കുന്ന കാര്യം ഇപ്പോൾ സംശയത്തിലാവുകയും ചെയ്തു.

എന്നാൽ സൂപ്പർ താരം ഡി മറിയയുടെ കാര്യത്തിൽ അർജന്റീയ്ക്ക് ആശ്വാസമുണ്ട്. പരിക്കേറ്റ എയ്ഞ്ചൽ ഡി മരിയയുടെ മെഡിക്കൽ റിപ്പോർട്ടിൽ ഡി മറിയയുടെ പരിക്ക് ഗുരുതരമല്ലെന്നും 20 ദിവസത്തിനുള്ളിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമെന്നും പറയുന്നുണ്ട്. ലോകകപ്പിൽ അർജന്റീയെ സംബന്ധിച്ച് ഏറെ നിർണായകമായ താരമാണ് ഡി മറിയ. കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയ ഗോൾ നേടിയതും ഡി മറിയയാണ്. അതിനാൽ തന്നെ ഡി മറിയ ഉടൻ കളിക്കളത്തിലേക്ക് തിരിച്ചത്തുമെന്ന വാർത്ത അർജന്റീനിയൻ ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്.

ഇന്ന് വീക്ക്‌എൻഡ് പോരാട്ടം?മുംബൈയെ വീഴ്ത്താൻ ഒഡിഷ വരുന്നു..

മഞ്ഞപ്പടയുടെ കരുത്ത് മനസിലാക്കി എടികെ മോഹൻബഗാൻ