in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മഞ്ഞപ്പടയുടെ കരുത്ത് മനസിലാക്കി എടികെ മോഹൻബഗാൻ

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബ്ബുകളാണ് മോഹൻബഗാനും ഈസ്റ്റ് ബംഗാളും എന്നതിൽ സംശയമില്ല. ഇതിഹാസ ക്ലബ്ബുകളായതിനാൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകക്കൂട്ടമുള്ളത് തങ്ങൾക്കാണ് എന്ന അവകാശവാദം ഇവർ ഉന്നയിക്കാറുണ്ട്. ഐഎസ്എല്ലിലെ ഏറ്റവും കരുത്തരായ ആരാധകരുള്ളത് തങ്ങൾക്കാണ് എന്ന അവകാശവാദം എടികെ മോഹൻബഗാൻ ആരാധകർ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

ഐഎസ്എല്ലിലെ ആദ്യ ആഴ്ചയിൽ സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം കൂടി പുറത്ത് വരുമ്പോൾ അവകാശവാദം ഉന്നയിക്കാറുള്ള എടികെ മോഹൻബഗാനും ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സിന് പിറകിലാണ്. ആദ്യ ആഴ്ചയിലെ കാണികളുടെ എണ്ണം പുറത്ത് വരുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തിയത് കൊച്ചിയിലാണ്. കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരം വീക്ഷിക്കാൻ എത്തിയത് 34978 ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. എന്നാൽ അന്ന് മത്സരം കാണാൻ വന്നവരുടെ എണ്ണം ഇതിലും കൂടുമെന്നാണ് ചിലർ പറയുന്നത്.

കാണികളുടെ എന്നതിൽ എടികെ മോഹൻബഗാൻ കേരളാ ബ്ലാസ്റ്റേഴ്സിനും പിന്നിലാണ്. എടികെയുടെ ഹോം ഗ്രൗണ്ടായ സാൾട്ട്ലൈക്കിൽ നടന്ന എടികെ മോഹൻബഗാൻ- ചെന്നൈയിൻ എഫ്സി മത്സരമാണ് ഈ ആഴ്ച്ച ഏറ്റവും കൂടുതൽ കാണികൾ എത്തിയ മത്സരത്തിൽ രണ്ടാമതുള്ളത്. 22236 ആരാധകരാണ് ഈ മത്സരം വീക്ഷിക്കാൻ എത്തിയത്.

കാണികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് പോലും ഈസ്റ്റ് ബംഗാളില്ല. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ജംഷഡ്പൂർ- ഒഡീഷ മത്സരത്തിലും ബെംഗളൂരുവിൽ നടന്ന ബെംഗളൂരു- നോർത്ത് ഈസ്റ്റ് മത്സരത്തിൽ 19000 ത്തിൽ പരം കാണികൾ ഉണ്ടായപ്പോൾ ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ഈസ്റ്റ് ബംഗാൾ- എഫ്സി ഗോവ മത്സരം കാണാൻ എത്തിയത് 17500 ആരാധകർ മാത്രമാണ്.

അതെ സമയം ഈ ആഴ്ച നടന്നതിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയ മത്സരം പൂനെയിൽ നടന്ന ഹൈദരാബാദ്- മുംബൈ മത്സരമാണ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം നടക്കേണ്ടിയിരുന്നത് എങ്കിലും മത്സരം പുണെയിലേക്ക് മാറിയതോടെയാണ് ആരാധകർ കുറഞ്ഞത് എന്നാണ് കരുതുന്നത്.

ഫ്രാൻസിനും തിരിച്ചടി; ഫ്രഞ്ച് സൂപ്പർ താരത്തിന് പരിക്ക്; ലോകകപ്പ് നഷ്ടമാവും

ഒരു താരമൊഴികെ എല്ലാവരും എടികെക്ക്‌ എതിരെ നാളെ കളിക്കാനുണ്ടാകുമെന്ന് ഇവാൻ ആശാൻ