in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഒരു താരമൊഴികെ എല്ലാവരും എടികെക്ക്‌ എതിരെ നാളെ കളിക്കാനുണ്ടാകുമെന്ന് ഇവാൻ ആശാൻ

ആയുഷ് അധികാരിക്ക്‌ ദിവസങ്ങൾക്ക് മുമ്പ് ചെറിയ അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും എന്നാൽ പരിക്കിന്റെ കാര്യം നിസാരമാണെന്നും പറഞ്ഞ ഇവാൻ ആശാൻ, ബ്ലാസ്റ്റേഴ്‌സ് ടീമിലെ മറ്റു താരങ്ങളുടെ കാര്യത്തിൽ ഇതുവരെ ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നും പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മധ്യനിരയിലെ യുവതാരം ആയുഷ് അധികാരി നാളത്തെ മത്സരത്തിനുള്ള ടീമിൽ ഇടം നേടാൻ സാധ്യത കുറവാണെന്ന് സൂചിപ്പിച്ച് പരിശീലകൻ ഇവാൻ വുകോമാനോവിച്.

എടികെ മോഹൻ ബഗാനെതിരെ നാളെ കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന സൂപ്പർ സൺ‌ഡേയിലെ ക്ലാസ്സിക് പോരാട്ടത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

ആയുഷ് അധികാരിക്ക്‌ ദിവസങ്ങൾക്ക് മുമ്പ് ചെറിയ അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും എന്നാൽ പരിക്കിന്റെ കാര്യം നിസാരമാണെന്നും പറഞ്ഞ ഇവാൻ ആശാൻ, ബ്ലാസ്റ്റേഴ്‌സ് ടീമിലെ മറ്റു താരങ്ങളുടെ കാര്യത്തിൽ ഇതുവരെ ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നും പറഞ്ഞു.

“യുവതാരം ആയുഷിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചെറിയ അസ്വാസ്ഥ്യം ഉണ്ടായിരുന്നു, എന്നാൽ സ്കാനറിലും മറ്റുമെല്ലാം കാര്യമായി ഒന്നും കണ്ടില്ല. ആയുഷ് നാളത്തെ മത്സരത്തിൽ കളിക്കാനില്ലെങ്കിൽ നിങ്ങൾക്ക് ആയുഷിനെ മെഡിക്കൽ സ്റ്റാഫിനൊപ്പം കാണാം, എന്നാൽ കാര്യമായ പരിക്ക് ഒന്നുമില്ല. ടീമിലെ മറ്റു താരങ്ങളുടെ കാര്യത്തിൽ ഇതുവരെ ഗുരുതരമായ പരിക്കുകളൊന്നുമില്ല, എല്ലാവരും നാളത്തെ മത്സരത്തിന് ലഭ്യമാണ്.” – ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

നാളെ യുവാൻ ഫെറാണ്ടോയുടെ കീഴിലുള്ള എടികെ മോഹൻ ബഗാൻ ആദ്യ ഐഎസ്എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് ഹോം ഗ്രൗണ്ടിൽ വെച്ച് ഏറ്റുവാങ്ങിയ തോൽവിയുടെ ക്ഷീണം മായ്ക്കാൻ വേണ്ടിയാണ് കൊച്ചിയിലെത്തുന്നത്. എന്നാൽ കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് വരുന്ന ബ്ലാസ്റ്റേഴ്സും ഹോം ഗ്രൗണ്ടിലെ വിജയമാണ് ലക്ഷ്യം വെക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീമാച്ച് പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

kerala blasters press conference

മഞ്ഞപ്പടയുടെ കരുത്ത് മനസിലാക്കി എടികെ മോഹൻബഗാൻ

ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെ!! ഇവാൻ പറയുന്നു