in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെ!! ഇവാൻ പറയുന്നു

നാളെ നടക്കാനിരിക്കുന്ന എടികെ മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ഹോം മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്.

നാളെ നടക്കാനിരിക്കുന്ന എടികെ മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ഹോം മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്.

പ്രതിരോധത്തിന്റെ കാര്യത്തിൽ ഇനിയും കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ ഇവാൻ വുകോമാനോവിച് ശക്തരായ ടീമാണെങ്കിലും അല്ലെങ്കിലും തങ്ങളുടെ സ്വന്തം രീതിയിൽ മികച്ച പ്രകടനം തന്നെ നടത്തുമെന്നും പറഞ്ഞു.

“നാളത്തെ കളിയിൽ പ്രതിരോധത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, തന്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, പിച്ചിലെ ഏതെങ്കിലും തേർഡിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അത് സെറ്റ് പീസുകളാണെങ്കിൽ ഏത് നിമിഷവും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയേണ്ടതുണ്ട്, ഞങ്ങൾ ലോവർ ബ്ലോക്കിലായിരിക്കുമ്പോഴാണെങ്കിൽ പോലും.”

“ഫുട്‌ബോൾ ഒരിക്കലും അവസാനിക്കാത്ത ജോലിയാണ്, ഒരിക്കലും അവസാനിക്കാത്ത കഥയാണ്. ഓരോ തവണയും നിങ്ങൾ കാര്യങ്ങൾ തിരുത്താൻ ആഗ്രഹിക്കുന്നു, ഓരോ തവണയും നിങ്ങൾ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. നമ്മളെക്കാൾ ശക്തരായവരോ അല്ലെങ്കിൽ ശക്തി കുറവുള്ളവരോ ആയ എതിരാളിക്കെതിരെയാണ് കളിക്കുന്നതെങ്കിൽ, നമ്മൾ ഒരിക്കലും സാധാരണ പോലെ ആകരുത്, നമ്മൾ ഒരിക്കലും റിലാക്സ് ആകരുത്.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീമാച്ച് പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

Kerala blasters prematch press conference

ഒരു താരമൊഴികെ എല്ലാവരും എടികെക്ക്‌ എതിരെ നാളെ കളിക്കാനുണ്ടാകുമെന്ന് ഇവാൻ ആശാൻ

ISL-ലെ മികച്ച ടീമുകളിലൊന്ന്, എടികെയെ നേരിടുന്നതിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു..