കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം ഫോർമുകളിൽ ഒന്നിലാണ്. ഇവാന്റെ കീഴിൽ തുടർച്ചയായി അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചു കഴിഞ്ഞു. അടുത്ത മത്സരം കരുത്തരായ ഗോവക്കെതിരെയാണ്. കൊച്ചിയിൽ വെച്ചാണ് ഈ മത്സരം.
ഞായറാഴ്ച വൈകിട്ട് 7.30 ക്കാണ് ഈ മത്സരം ആരംഭിക്കുന്നത്. എന്നാൽ മോശം ഫോം കൂടാതെ പരിക്ക് കൂടി ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ വലയ്ക്കുന്നുണ്ട്.ലൂണക്ക് പെപ്രക്കും സച്ചിനും സീസൺ നഷ്ടമായി. ഡിമിയും ലെസ്‌കോയും പരിക്കിന്റെ പിടിയിലാണ്.
ഇതിൽ ഡിമി ഗോവക്കെതിരെയുള്ള മത്സരം കളിക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ ലെസ്‌കോയുടെ കാര്യത്തിൽ ലഭിക്കുന്ന സൂചന അത്ര സുഖകരമല്ല.ലെസ്‌കോക്ക് കൂടുതൽ ദിവസങ്ങൾ കായിക ക്ഷമത വീണ്ടുയെടുക്കാൻ വേണ്ടി വരും. അത് കൊണ്ട് അദ്ദേഹം ഗോവക്കെതിരെ കളിക്കില്ലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.