ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിൽ ഈ വർഷം നടന്ന എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ പരാജയങ്ങളോടെ വലിയ തിരിച്ചടികളാണ് നേരിടുന്നത്. സൂപ്പർ കപ്പ് ടൂർണ്ണമെന്റ് മുതൽ ആരംഭിച്ച പരാജയങ്ങളുടെ പരമ്പര അഞ്ച് മത്സരങ്ങൾ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.
എന്തായാലും ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗ് കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മത്സരത്തിൽ ഹോം സ്റ്റേഡിയമായ കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വച്ച് എഫ് സി ഗോവയെയാണ് ഞായറാഴ്ച നേരിടുന്നത്. ഈ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ ആകുമെന്ന പ്രതീക്ഷയോടെയാണ് ആരാധകർ.
അവസാന കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും ഐ എസ് എൽ ടീമുകളെ തരംതിരിക്കുകയാണെങ്കിൽ പോയിന്റ് ടേബിൾ എങ്ങനെ ഉണ്ടാകുമെന്ന ചിത്രം പങ്കുവെക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. അവസാനം മൂന്ന് മത്സരങ്ങളെ അടിസ്ഥാനമാക്കി പങ്കുവെച്ച കണക്കുകളിൽ മൂന്നിൽ മൂന്നും വിജയിച്ച ഏക ടീമായ മോഹൻ ബഗാൻ ഒന്നാം സ്ഥാനത്താണ്.
അതേസമയം മൂന്നിൽ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടൊപ്പം ഹൈദരാബാദ് എഫ്സി കൂടി പോയന്റ് ടേബിളിൽ പിൻനിര സ്ഥാനങ്ങളിലാണ്. സീസണിൽ ഇതുവരെ വിജയം സ്വന്തമാക്കാത്ത ഹൈദരാബാദ് മോശം സമയത്തിലൂടെയാണ് പോവുന്നത്.
അവസാനം കളിച്ച മൂന്ന് മത്സരങ്ങളുടെ പ്രകടനങ്ങൾ അടിസ്ഥാനമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ പോയിന്റ് ടേബിൾ താഴെ കൊടുക്കുന്നു..