2024 ലിലെ ആദ്യത്തെ ഹോം മത്സരത്തിന് ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായി മൂന്നു തോൽവികൾ ബ്ലാസ്റ്റേഴ്‌സ് രുചിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞത് ഒന്നും ഇന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല.7.30 ക്കാണ് മത്സരം
പഞ്ചാബ് എഫ് സി യാണ് എതിരാളികൾ. മത്സരത്തിൽ വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറും. ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാമത്തെ സ്ഥാനത്താണ്. ഇത് കൊണ്ട് തന്നെ ഇവാൻ ആശാൻ മികച്ച ഒരു ഇലവൻ തന്നെയാണ് അണിനിരത്തിയിരിക്കുന്നത്.
ജീക്സൺ തിരിച്ചെത്തി എന്നതാണ് ഏറ്റവും വലിയ വാർത്ത.ഫെഡോർ ആദ്യ ഇലവണിൽ എത്തി. ഡിമിയും മിലോസുമാണ് മറ്റു വിദേശ താരങ്ങൾ. ആവേശകരമായ മത്സരത്തിന് വേണ്ടി കാത്തിരിക്കാം