ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പോയിന്റ് ടേബിളിലെ ദുർബലരായ പഞ്ചാബ് എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അപ്രതീക്ഷിതമായി വൻ തോൽവിയാണ് നേരിടേണ്ടി വന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട ആദ്യത്തെ തോൽവി കൂടിയാണിത്. പോയിന്റ് ടേബിളിലെ പതിനൊന്നാം സ്ഥാനക്കാരായ പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
മത്സരം തുടങ്ങി ആദ്യപകുതിയുടെ 39 മിനിറ്റിൽ വിദേശ താരമായ മിലോസിന്റെ ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചുവെങ്കിലും മൂന്നു മിനിറ്റുകൾക്കപ്പുറം ജോർദാൻ ഗിലിന്റെ ഗോളിലൂടെ പഞ്ചാബ് എഫ്സി ആദ്യ ആദ്യപകുതി പിരിയും മുമ്പ് സമനില ഗോൾ സ്വന്തമാക്കി.
തുടർന്ന് രണ്ടാം പകുതിയിൽ വിജയപ്രതീക്ഷയോടെ ഇരുടീമുകളും പ്രതീക്ഷയോടെ പന്ത് തട്ടിയെങ്കിലും 61 മിനിറ്റിൽ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി ജോർദാൻ ഗിൽ പഞ്ചാബിനു ലീഡ് നൽകി. സമനില ഗോളിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് കഠിനമായ ശ്രമങ്ങൾ നടത്തിയെങ്കിലും മത്സരത്തിന്റെ 88 മിനിറ്റി ലഭിച്ച പെനാൽറ്റി ഗോൾ ആക്കി മാറ്റി പഞ്ചാബ് നായകൻ ബ്ലാസ്റ്റേഴ്സിനെതിരായ കൊച്ചിയിലെ മത്സരം പഞ്ചാബിനു അനുകൂലമാക്കി വിധിച്ചു.