ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പോയിന്റ് ടേബിളിലെ ദുർബലരായ പഞ്ചാബ് എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അപ്രതീക്ഷിതമായി വൻ തോൽവിയാണ് നേരിടേണ്ടി വന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട ആദ്യത്തെ തോൽവി കൂടിയാണിത്. പോയിന്റ് ടേബിളിലെ പതിനൊന്നാം സ്ഥാനക്കാരായ പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
പോയിന്റ് ടേബിളിലെ താഴെ സ്ഥാനക്കാരോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ മത്സ്യത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞ വാക്കുകൾ ആണ് നിലവിൽ ചർച്ചയാവുന്നത്. താൻ ടീമിൽ സൈൻ ചെയ്തതിനുശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച ഏറ്റവും മോശം കളി എന്നാണ് പരിശീലകൻ വിശേഷിപ്പിച്ചത്.
“ഞാൻ ഇന്ത്യയിൽ വന്നതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ഏറ്റവും മോശപ്പെട്ട പ്രകടനമാണ് ഇന്നത്തെ മത്സരത്തിൽ കാഴ്ചവച്ചത്. ഇക്കാര്യത്തിൽ ഞാൻ ലജ്ജിക്കുന്നുണ്ട്, താരങ്ങൾക്കും അങ്ങനെയായിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” – ഇവാൻ ആശാൻ പറഞ്ഞു.