in

ആരാധകർക്കായി ബ്ലാസ്റ്റേഴ്സ് അണിയറയിൽ ഒരുക്കുന്നത് സർപ്രൈസ് സൈനിങ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്ന ഒരു സൈനിങ് അണിയറയിൽ ഒരുങ്ങുകയാണ്. ഏറെ കാലങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്വപ്നം കാണുന്ന സൈനിങ്ങുകളിൽ ഒന്നുകൂടിയാണ് ഇത്.

സമീപകാലത്ത് കേരളം ജന്മം നൽകിയ ഏറ്റവും മികച്ച അറ്റാക്കിങ് ഫുട്ബോളർമാരിൽ ഒരാളാണ് ജോബി ജസ്റ്റിൻ. മുമ്പ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിൽ എത്തിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും എ ടി കെ മോഹൻ ബഗാൻ റാഞ്ചിക്കൊണ്ടു പോയ ഒരു താരം കൂടിയാണ് അദ്ദേഹം.

എ ടി കെ മോഹൻ ബഗാൻ ടീമിലെത്തിയ ശേഷം അദ്ദേഹത്തിന് മതിയായ അവസരങ്ങൾ അവിടെ ലഭിച്ചിരുന്നില്ല. എന്നാലും വീണ് കിട്ടിയ അവസരങ്ങളിലെല്ലാം അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ വിദേശ താരങ്ങളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തുമ്പോൾ ജോബിയെ പോലെയുള്ള ഞൊടിയിടയിൽ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിയുന്ന താരങ്ങളുടെ ആവശ്യകത വർധിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് അണിയറയിൽ ഒരുക്കുന്ന സർപ്രൈസ് സൈനിങ് ഈ മലയാളി താരത്തിന്റേത് തന്നെയായിരിക്കും. ഇത് വെറും ഒരു റൂമർ മാത്രമായി തള്ളിക്കളയരുത്. കാരണം ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും വിശ്വസനീയമായ വിവരങ്ങൾ മാത്രം നൽകിക്കൊണ്ടിരിക്കുന്ന മാർക്കസ് മെർഗല്ലോയാണ് ബ്ലാസ്റ്റേഴ്സ് ജോബിയെ തങ്ങളുടെ ടീമിൽ എത്തിക്കുവാൻ അണിയറയിൽ ചരടുവലികൾ തുടങ്ങി എന്ന സൂചനകൾ നൽകിയത്.

ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരു ടീമും ജോബിക്കായി ശക്തമായി രംഗത്തുണ്ട് എന്നാണ് അദ്ദേഹം നൽകുന്ന സൂചന.
ജോബിയെ ഇത്തവണ ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ കൂടാരത്തിലെ എത്തിക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് നടത്തുന്ന ഏറ്റവും മികച്ച നീക്കങ്ങളിൽ ഒന്നായി ഇതിനെ വിലയിരുത്തപ്പെടും.

യൂറോപ്യൻ ക്ലബ്ബുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ താരം, തരംഗമാകുന്നു

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒറ്റയടിക്ക് ആറ് യുവതാരങ്ങൾ