in

യൂറോപ്യൻ ക്ലബ്ബുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ താരം, തരംഗമാകുന്നു

ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് വ്യക്തിത്വം ഇല്ലാതിരുന്ന കാലം പഴങ്കഥ ആവുകയാണ്. യൂറോപ്യൻ മണ്ണിലും ഇന്ത്യൻ താരങ്ങളുടെ പേരുകൾ പച്ചപിടിച്ചു തുടങ്ങി എന്നാണ് നിലവിലെ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

ഓസ്ട്രിയൻ ലീഗിൽ സൂപ്പർതാരമായി ഇന്ത്യൻ താരം വേദാന്ത് നാഗിനെ സൈൻ ചെയ്തതിനെ പറ്റിയുള്ള വാർത്ത ആവേശം ക്ലബ് രണ്ടുദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. സമാനമായ മറ്റൊരു സന്തോഷവാർത്തയാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കായി
മുഴങ്ങിക്കേൾക്കുന്നത്.

സ്ലോവാക്യൻ മണ്ണിലും ഇന്ത്യൻ താരങ്ങളുടെ സിംഹഗർജനം മുഴങ്ങുകയാണ്. സ്ലോവാക്യൻ ഫുട്ബോളിലെ മൂന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന OFK ഡനാസ്ക ലുസ്‌നാ താരമായാണ് ഇന്ത്യൻ താരം വിനയ് സിങ് സൈൻ ചെയ്യപ്പെട്ടത്.

ഗോൾമുഖത്ത് ഇളകാത്ത പാറപോലെ ഉറച്ചു നിൽക്കുന്ന സെന്റർ ബാക്കാണ് ഇദ്ദേഹം. എതിരാളികളുടെ മുന്നേറ്റങ്ങൾക്ക് തടസമായി അതിന്റെ മുനയൊടിക്കാൻ പേരുകേട്ട വിനയ് സിങ്,
യൂറോപ്യൻ മണ്ണിൽ ഇന്ത്യൻ പ്രതിരോധത്തിന് അഴകളവുകൾ പ്രദർശിപ്പിക്കുമെന്ന് ഉറപ്പാണ്.

ഈയാഴ്ച യൂറോപ്യൻ ക്ലബ്ബുകളുമായി കരാർ ഒപ്പിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് വിനയ് സിംഗ്. ഇന്ത്യൻ താരങ്ങൾക്ക് യൂറോപ്യൻ മണ്ണിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കുള്ള ഏറ്റവും വലിയ ശുഭസൂചനയാണ്.

യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ വമ്പൻ ട്വിസ്റ്റ്

ആരാധകർക്കായി ബ്ലാസ്റ്റേഴ്സ് അണിയറയിൽ ഒരുക്കുന്നത് സർപ്രൈസ് സൈനിങ്