2023 ലെ മികച്ച t20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. കഴിഞ്ഞ വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഐസിസി ടീമിനെ പ്രഖ്യാപിച്ചത്. ഉഗാണ്ടൻ താരം അൽപ്പേഷ് റാംജനി ടീമിൽ ഉൾപ്പെട്ടു എന്നുള്ളതാണ് ഈ ടീമിലെ ശ്രദ്ധേയകരമായ കാര്യം.
ആദ്യമായാണ് ഒരു ഐസിസി ടീം ഓഫ് ദി ഇയറിൽ ഒരു ഉഗാണ്ടൻ താരം ഭാഗമായത്. കഴിഞ്ഞ വർഷം 55 വിക്കറ്റും 449 റൺസുമാണ് ഈ ഉഗാണ്ടൻ താരം സ്വന്തമാക്കിയത്. ഈ പ്രകടനം തന്നെയാണ് താരത്തെ ഐസിസിയുടെ 2023 ലെ മികച്ച t20 ടീമിലേക്ക് എത്തിച്ചത്.
അതെ, സമയം ക്രിക്കറ്റിൽ കഴിഞ്ഞ വർഷം വിപ്ലവകരമായ മാറ്റമാണ് ഉഗാണ്ട ഉണ്ടാക്കിയത്. ഈ വർഷം നടക്കുന്ന t20 ലോകകപ്പിന് അവർ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ ക്വാളിഫയർ റൗണ്ടിൽ പല പ്രമുഖരെയും തോൽപ്പിച്ചാണ് ഉഗാണ്ട യോഗ്യത നേടിയത് എന്നതും ശ്രദ്ദേയമാണ്. ആദ്യമായാണ് ഉഗാണ്ട ഒരു ഐസിസി ഇവന്റിന് യോഗ്യത നേടുന്നത്.
അതെ സമയം, സൂര്യകുമാർ യാദവ് നായകനായ ഐസിസിയുടെ ടീമിൽ സിംബാവെ താരം സിക്കന്ദർ റാസ, റീചാർഡ് എൻഗാരവ അയർലാൻഡ് താരം മാർക്ക് അഡൈർ എന്നിവരും ഇടം നേടിയിട്ടുണ്ട്.
ഐ സി സി തെരഞ്ഞെടുത്ത 2023ലെ ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാള്‍, ഫില്‍ സാള്‍ട്ട്, നിക്കോളാസ് പൂരൻ, മാർക്ക് ചാപ്മാൻ, സിക്കന്ദർ റാസ, അല്‍പേഷ് രാംജാനി, മാർക്ക് അഡൈർ, രവി ബിഷ്‌ണോയ്, റിച്ചാർഡ് നഗാരവ, അർഷ്ദീപ് സിങ്.