in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

മെസ്സിയെ ചൊറിഞ്ഞ റൊണാൾഡോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം

മെസ്സിയെ ചൊറിഞ്ഞ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം ലിയനാർഡോ പരേഡസ്. മെസ്സി ഫിഫ ബെസ്റ്റ് അവാർഡിന് അർഹനായതിന് പിന്നാലെയാണ് മെസ്സിയെ ചൊറിഞ്ഞു കൊണ്ടുള്ള റൊണാൾഡോയുടെ പരാമർശം

മെസ്സിയെ ചൊറിഞ്ഞ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം ലിയനാർഡോ പരേഡസ്. മെസ്സി ഫിഫ ബെസ്റ്റ് അവാർഡിന് അർഹനായതിന് പിന്നാലെയാണ് മെസ്സിയെ ചൊറിഞ്ഞു കൊണ്ടുള്ള റൊണാൾഡോയുടെ പരാമർശം.

ബാലൻഡിയോറിനും ഫിഫ ബെസ്റ്റിനും വിശ്വാസത നഷ്ടപ്പെട്ടു എന്നതായിരുന്നു റൊണാൾഡോയുടെ പരാമർശം. മെസ്സിയെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു റോണോയുടെ ഈ പ്രസ്താവന.

എന്നാൽ ഇതിന് തകർപ്പൻ മറുപടിയാണ് അർജന്റീനൻ താരമായ പരേഡ് നൽകിയിട്ടുള്ളത്. ബാലൻഡിയോറും ഫിഫ ബെസ്റ്റും കാലഹരണപ്പെട്ടു എന്ന് റൊണാൾഡോ പറയുന്നത് പെപ്പെ ബാർബർ ഷോപ്പുകൾ കാലഹരണപ്പെട്ടു എന്നു പറയുന്നതിന് തുല്യമാണ് എന്നാണ് പരേഡസിന്റെ മറുപടി.

ഈ അവാർഡുകൾ റൊണാൾഡോ നേടിയിട്ട് വർഷങ്ങൾ ഒരുപാട് ആയില്ലേയെന്നും പരെഡസ് പരിഹാസരൂപേണ പറഞ്ഞു.

അതേസമയം റൊണാൾഡോയുടെ ഈ പരാമർശത്തിനെതിരെ നിരവധി ആളുകൾ രംഗത്തുവന്നിട്ടുണ്ട്. റൊണാൾഡോയുടെ നിലപാടിന് യോജിച്ചുകൊണ്ടും നിരവധി ആളുകൾ രംഗത്തുണ്ട്.

ഇത് ചരിത്രം; സൂര്യകുമാർ യാദവ് നായകനായ ടീമിൽ ഉഗാണ്ടൻ താരവും

പെപ് ഗാർഡിയോള അയോദ്ധ്യയിലെത്തിയോ? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം