ഇന്ന് അയോദ്ധ്യയിൽ നടന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള എത്തിയോ? ഇങ്ങനെയൊരു ചോദ്യത്തിന് കാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രമാണ്.
എക്സ് ഐഡികളിലാണ് പെപ് ഗ്വാർഡിയോളയെന്ന് തോന്നിക്കുന്ന വ്യക്തിക്ക് കഷായവസ്ത്രം അണിഞ്ഞ ചിത്രം പ്രചരിച്ചത്. ചില സർക്കാസ്റ്റിക്ക് പേജുകളിൽ ട്രോൾ രൂപേണയാണ് ഈ ചിത്രം പ്രചരിച്ചത്.
എന്നാൽ ചില ഐഡികളിൽ ഗൗരവകരമായി തന്നെ ഈ ചിത്രം പ്രചരിപ്പിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ നടന്ന ചടങ്ങിലാണ് ഗ്വാർഡിയോള എത്തിയത് എന്നാണ് ഇവരുടെ അവകാശ വാദം.
എന്നാൽ പ്രചരിക്കുന്ന ചിത്രം ഗ്വാർഡിയോളയുടേതല്ലെന്ന് മനസിലാക്കാൻ സാധിക്കും. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം ഇംഗ്ലണ്ടിൽ തന്നെയാണ് പെപ് ഉള്ളത്.
നിലവിൽ പ്രചരിക്കുന്ന ചിത്രം ഒന്നാലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുടേതോ അല്ലെങ്കിൽ എഐ ജനറേറ്റ് ചെയ്ത ചിത്രമോ ആയാണ് കരുതപ്പെടുന്നത്.