in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫിറ്റ്‌നസ്സിൽ ആശങ്ക; പണിയാകുമോ??

നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്സ്. അതിനാൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഈ സീസണിലുള്ളത്. എന്നാൽ ഈ പ്രതീക്ഷകൾക്കിടയിൽ ആരാധകർക്ക് വലിയ ആശങ്ക നൽകുകയാണ് രണ്ടു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഫിറ്റ്‌നസ്സ് അപ്ഡേഷൻ.

സൂപ്പർ കപ്പിൽ ആദ്യ റൗണ്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. ഒരു കിരീടം നേടാനുള്ള സുവർണ്ണാവസരമായിരുന്നു ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ്. എന്നാൽ സൂപ്പർ കപ്പിലും കിരീടമില്ലാതെ ബ്ലാസ്റ്റേഴ്സ് മടങ്ങിയതോടെ ആരാധകരുടെ ഇനിയുള്ള പ്രതീക്ഷ ഐഎസ്എല്ലിലാണ്.

നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്സ്. അതിനാൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഈ സീസണിലുള്ളത്. എന്നാൽ ഈ പ്രതീക്ഷകൾക്കിടയിൽ ആരാധകർക്ക് വലിയ ആശങ്ക നൽകുകയാണ് രണ്ടു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഫിറ്റ്‌നസ്സ് അപ്ഡേഷൻ.

ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരങ്ങളായ ജീക്സൺ സിംഗ്, വിപിൻ മോഹൻ എന്നിവരുടെ ഫിറ്റ്നസാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. സീസണിന്റെ ആദ്യഘട്ടത്തിൽ തന്നെ പരിക്കേറ്റ ജിക്സൺ സിംഗ് ഡിസംബർ പകുതിയോടെ കളത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു വാർത്തകൾ.

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സൈഡ് ബെഞ്ചിലേക്ക് ജിക്സൺ മടങ്ങിയെത്തിയിരുന്നെങ്കിലും ആ മത്സരത്തിൽ ഒരു മിനിറ്റ് പോലും താരം കളിച്ചിരുന്നില്ല. സൂപ്പർ കപ്പിലെ അവസാന രണ്ടു മത്സരങ്ങളിലും താരം സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല. ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

വിപിൻ മോഹനാവട്ടെ പരിക്ക് കാരണം സൂപ്പർ കപ്പിന്റെ ഒരൊറ്റ മത്സര സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പരിക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൂടുതൽ അപ്ഡേറ്റുകൾ ഇപ്പോഴും വ്യക്തമല്ല.

സീസണിൽ ഇനി നിർണായകമായ മത്സരങ്ങൾ ബാക്കിനിൽക്കെ ഇരു താരങ്ങളുടെയും ഫിറ്റ്നസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അവ്യക്തത ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്.

പുതുയുഗത്തിന് തുടക്കം കുറിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇത് ചരിത്രം; സൂര്യകുമാർ യാദവ് നായകനായ ടീമിൽ ഉഗാണ്ടൻ താരവും