in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

പുതുയുഗത്തിന് തുടക്കം കുറിച്ച് ബ്ലാസ്റ്റേഴ്‌സ്

സൂപ്പർ കപ്പിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പൂർണമായും പുറത്തായെങ്കിലും മധ്യനിരയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

സൂപ്പർ കപ്പിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പൂർണമായും പുറത്തായെങ്കിലും മധ്യനിരയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. വലിയ ഭാവി കണക്കാക്കുന്ന രണ്ട് താരങ്ങളുടെ ഉദയം കൂടിയായിരുന്നു സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം.

ഇത്തവണ സീനിയർ സ്‌ക്വാഡിൽ ഇടം ലഭിച്ച 19 കാരൻ യോഹിൻഭ മീതെയ് സൂപ്പർ കപ്പിന്റെ അവസാന മത്സരത്തിൽ ആദ്യഇലവനിൽ ഇടം നേടി. നേരത്തെ ഐഎസ്എല്ലിൽ പകരക്കാരനായി കുറച്ച് സമയം മാത്രം ഇറങ്ങിയ താരം ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി ആദ്യമായാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്.

മറ്റൊരു കൗമാര മധ്യനിര താരം കൂടിയായി കൊറൗ സിങ്ങും സൂപ്പർ കപ്പിലെ അവസാന മത്സരത്തിൽ അരങ്ങേറ്റം നടത്തി. പകരക്കാരന്റെ ബെഞ്ചിൽ നിന്നുമിറങ്ങി ആകെ 7 മിനുട്ട് മാത്രമേ താരത്തിന് കളിക്കാൻ സാധിച്ചുള്ളൂ എങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ നെക്സ്റ്റ് ബിഗ് തിങ്കുകളിൽ ഒന്നാണ് ഈ 17 കാരൻ.

സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ ജംഷദ്പൂരിനോട് പരാജയപ്പെട്ടതോടെ സൂപ്പർ കപ്പിലെ പുറത്താവൽ ബ്ലാസ്റ്റേഴ്‌സ് ഉറപ്പാക്കിയിരുന്നു. അതിനാൽ ഒരു പിടി യുവതാരങ്ങൾക്ക് അവസരം നൽകിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനൊവിച്ച് ടീമിനെ പ്രഖ്യാപിച്ചത്.

മലയാളി താരം എബിൻദാസ് പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. എങ്കിലും ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ അടുത്ത മാണിക്യങ്ങളായി വളർത്തിയെടുക്കുന്ന താരങ്ങളാണ് യോഹിൻഭയും കോറൗ സിങ്ങും എബിൻദാസും.

ഐ എസ് എൽ പുനരാരംഭിക്കുന്ന തീയതി ഇതാ..🤩🤩

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫിറ്റ്‌നസ്സിൽ ആശങ്ക; പണിയാകുമോ??