ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കായിക മേഖലയെയും ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുത്ത രീതിയാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമായത്. അതിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അഗർക്കാരിനെതിരെ സമാനവിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

