ടീം തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി റിങ്കു സിങ്ങിനെയും ശിവം ദുബെയെയും സംബന്ധിച്ചതാണ്.
പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യമാണ്. ഇവിടെ ആർസിബി, ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനോട് മാറ്റം വരുത്തുന്ന കാര്യത്തിൽ അഭ്യർഥന നടത്തിയെന്നും പന്ത് ഇതിന് സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.
ഒരു വിക്കറ്റ് കീപ്പറുടെ നിരീക്ഷണപാടവം അടങ്ങിയ ജിതേഷിന്റെ നിലപാടിന് ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. കേവലം വിക്കറ്റിന് പിന്നിൽ പന്ത് പിടിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ബ്രേക്ക്ത്രൂ നൽകിയ ജിതേഷിന്റെ തീരുമാനം ആർസിബിക്ക് വരും മത്സരങ്ങളിലും ഗുണകരമാണ്.


