ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവ്യക്തതകളിലൂടെ കടന്ന് പോകവേ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ..
സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് കീഴിൽ നടത്തിയ ആദ്യ വിദേശ സൈനിങ് സ്പാനിഷ് താരമായ കോൾഡോ ഒബിയേറ്റയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്പാനിഷ് എഡിഷൻ കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുകയാണ്.

