രണ്ട് താരങ്ങളെ മാത്രം നിലനിർത്തി ബാക്കിയുള്ള വിദേശ താരങ്ങളെ ഒഴിവാക്കിയാൽ ക്ലബ്ബിന് സാമ്പത്തികമായി വലിയ ആശ്വാസം ലഭിക്കും.
അഡ്രിയാൻ ലൂണയെപ്പോലെയല്ല നോഹ ടീം വിടുന്നത്. ലൂണ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം പിന്നീട് തിരിച്ചുവരാൻ സാധ്യതയുണ്ട്. എന്നാൽ നോഹയുടെ കാര്യത്തിൽ അത്തരമൊരു മടങ്ങിവരവ് ഉണ്ടാകില്ല.
